ലണ്ടന്‍: ഭാവിയില്‍ കടുത്ത സാമ്പത്തിക അസ്ഥിരതയുണ്ടാവാനിടയുള്ള പത്ത് പ്രധാനരാജ്യങ്ങളുടെ കൂട്ടത്തില്‍ ബ്രിട്ടനും ഉള്‍പ്പെട്ടതായി പഠന റിപ്പോര്‍ട്ട്. ജനസംഖ്യാവര്‍ദ്ധനവും വര്‍ധിച്ചുവരുന്ന കടവുമാണ് യു.കെയെ ഈ ഗ്രൂപ്പിലെത്തിച്ചത്. മാപ്പിള്ക്രോഫ്റ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഏറ്റവും കൂടുതല്‍ ധനപ്രതിസന്ധി നേരിടുന്ന പന്ത്രണ്ട് രാജ്യങ്ങളില്‍ ഒന്ന് ബ്രിട്ടനാണ്. ഈ രാജ്യങ്ങളില്‍ ഭാവിയില്‍ സാമ്പത്തിക സമ്മര്‍ദ്ദം കൂടുമെന്ന് ഫിസ്കല്‍ റിസ്ക് ഇന്‍ഡക്സ് കണ്ടെത്തുന്നു.ജനന നിരക്ക് കൂടുന്നതും, പ്രായമായവരെ സംരക്ഷിക്കേണ്ട രാജ്യത്തിന്റെ ബാധ്യതയും ഈ രാജ്യങ്ങളെ കടുത്ത സാമ്പത്തിക സമ്മര്ദ്ദത്തിനടിമയാക്കും.
ഇറ്റലിയാണ് ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. ബെല്‍ജിയം, ഫ്രാന്‍സ്, സ്വീഡന്, ജര്‍മനി, ഹംഗറി, ഡെന്മാര്ക്ക്, ആസ്ട്രിയ എന്നീ രാജ്യങ്ങള്‍ പിന്നിലുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള ജപ്പാനാണ് കടുത്ത പ്രതിസന്ധിയുടെ വക്കിലുള്ള യൂറോപ്പിന് പുറത്തുവരുന്ന ഏകരാജ്യം.
2006ല്‍ ബ്രിട്ടന്റെ കടബാധ്യത മൊത്തം ആഭ്യന്ത ഉല്പാദനത്തിന്റെ 43 ശതമാനമായിരുന്നത് 2010 ആവുമ്പോഴേക്ക് 77 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യു.കെയില്‍ പ്രതിസന്ധിക്ക് കാരണാകുന്നതായി മാപ്പിള്‍ ക്രോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു. 2050ആകുമ്പോഴേക്കും ജോലിചെയ്യുന്ന നൂറുപേരില്‍ 38 പേര് പ്രായമായവരായിരിക്കുമെന്നും സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ കണക്കുപ്രകാരം പ്രായമായവര്‍ 100ല്‍ 25 പേരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല