നാഗ്പൂര്‍: അനുഭവസമ്പത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യമല്‍സരത്തില്‍ നെതര്‍ലന്റിനെ തകര്‍ത്ത് പടയോട്ടം തുടങ്ങി. ആറു വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. സ്കോര്‍. നെതര്‍ലന്റ് 6/292, ഇംഗ്ലണ്ട് 4/296.
ഇംഗ്ലണ്ടിനെ അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ഡച്ച് പട ബാറ്റിംഗ് ആരംഭിച്ചത്. ഇംഗ്ലീഷ് ബൗളര്‍മാരെ സമചിത്തതയോടെ നേരിട്ട ഡച്ച് ബാറ്റ്സ്മാന്മാര് ടീമിന് മികച്ച് സ്കോര്‍ സമ്മാനിച്ചു. കൗണ്ടി ക്രിക്കറ്റ് കളിച്ച് പരിചയമുള്ള ഡെസചാറ്റ് 110 പന്തില്‍ നിന്ന് 119 റണ്‍സെടുത്തു. കൂപ്പര്‍ (47), ബോറന് 35 എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു.
എന്നാല്‍ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് ഇംഗ്ലിഷ് ഓപ്പണര്‍മാരായ പീറ്റേര്‍സണും സ്ട്രൗസും ചേര്‍ന്ന് കാഴ്ച്ചവെച്ചത്. ഇരുവരും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 105 റണ്‍സെടുത്തു.സ്ട്രൗസ് 88 റണ്െസുടത്ത് പുറത്താകാതെ നിന്നപ്പോള്‍ പീറ്റേര്സണ് (39), ട്രോട്ട് (62), ബെല്‍ (33) എന്നിവര്‍ ടീമിനായി മികച്ച ബാറ്റിംഗ് നടത്തി.
ഡച്ച് പടയില്‍ സെഞ്ച്വറി നേടിയ ഡെസ്ചാറ്റ് ബൗളിംഗിലും മികച്ചു നിന്നു. പത്ത് ഓവറില്‍ 47 രണ്സ് വഴങ്ങി രണ്ടുവിക്കറ്റു വീഴ്ത്താനും താരത്തിനായി. ഡെസ്ചാറ്റാണ് കളിയിലെ താരം.
ഗ്രൂപ്പ് എ: ടീം, പോയിന്റ്
a ന്യൂസിലാന്‍ഡ്- 2
b ശ്രീലങ്ക -2
c കാനഡ -0
d കെനിയ -0
e ആസ്ട്രേലിയ -2
f പാക്കിസ്ഥാന് -0
g സിംബാവേ -0
ഗ്രൂപ്പ് ബി: ടീം, പോയിന്റ്
a ഇന്ത്യ -2
b ബംഗ്ലാദേശ് -0
c ഇംഗ്ലണ്ട് -2
e ദക്ഷിണാഫ്രിക്ക -0
f വെസ്റ്റ്ഇന്‍ഡീസ് -0
g അയര്‍ലാന്റ് -0
h നെതര്‍ലാന്റ് -0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല