ന്യൂദല്‍ഹി: ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് മൊബൈല്‍ സേവനദാതാവായ ഐഡിയ സെല്ലുലാറിന് 300 കോടി പിഴയൊടുക്കേണ്ടി വരുമെന്ന് സൂചന.
ടെലികോം മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി അനുവദിക്കപ്പെട്ട ആറ് സര്‍ക്കിളുകളില്‍ ഡബിള്‍ ലൈസന്‍സ് അനുവദിച്ചു എന്നതാണ് കമ്പനിക്കെതിരായ ആരോപണം.
നേരത്തേ സ്പൈസ് കമ്പനിയുടെ 41 ശതമാനം പങ്കാളിത്തം ഐഡിയ ഏറ്റെടുത്തിരിന്നു. ഇതുമായി ബന്ധപ്പെട്ടും ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പിഴയടക്കേണ്ടി വരുമെന്ന വാര്‍ത്ത ഐഡിയ നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല