ലണ്ടന്‍: കൗമാരക്കാലത്ത് ഗര്‍ഭിണികളാവുന്നവരുടെ നിരക്ക് വളരെ കുറയുന്നതായി റിപ്പോര്‍ട്ട്. അതേസമയം 30നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ ഗര്‍ഭിണികളാവുന്നവരുടെ നിരക്ക് വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്. കഴിഞ്ഞമുപ്പതുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൗമാരക്കാരിലെ ഗര്‍ഭനിരക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.
2008നും 2009നും ഇടയില്‍ 18വയസിന് താഴെയുള്ളവരില്‍ ഗര്‍ഭണികളാവുന്നവരുടെ നിരക്ക് 5.9% ആയിരുന്നു. ഇതിപ്പോള്‍ ആയിരത്തിന് 38.3 എന്ന് നിലയില്‍ കുറഞ്ഞാതായാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റ്ക്‌സില്‍ നിന്നു ലഭിച്ചവിവരം.
2009ല്‍ ഈ പ്രായത്തിനിടയിലുള്ള 38259 ഗര്‍ഭിണികളാണുണ്ടായിരുന്നത്. 2008ല്‍ ഇത് 41,361ആയിരുന്നു. പതിനാറുവയസില്‍ താഴെയുള്ള ഗര്‍ഭിണികള്‍ 2008ല്‍ 7,586 പേരുള്ളത് 2009ല്‍ 7,158 ആയി കുറഞ്ഞു. ഇതില്‍ 60% പേരും അബോര്‍ഷന് വിധേയരായിട്ടുമുണ്ട്.
30-34വയസിനിടയിലുള്ളവരിലാണ് ഗര്‍ഭനിരക്ക് ഏറ്റവും കൂടിയതായി കാണുന്നത്. 1990ല്‍ 30-34 പ്രായമുള്ള 161,400പേരാണ് ഗര്‍ഭിണികളായത്. എന്നാല്‍ 2009ല്‍ ഇത് 213,300ആയി കൂടി. നാല്‍പതിനുമുകളിലുള്ളവരില്‍ ഗര്‍ഭനിരക്ക് 90കളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയായിട്ടുണ്ട്.
ബ്രൂക്ക് സെക്ഷ്വല്‍ ഹെല്‍ത്ത് ചാരിറ്റിയുടെ നാഷണല്‍ ഡയറക്ടര്‍ സൈമണ്‍ ബ്ലക് ഈ വാര്‍ത്തയെ സ്വാഗതം ചെയ്തു. കൗമാരക്കാരുടെ ഗര്‍ഭനിരക്ക് കുറയ്ക്കുന്നതിനുവേണ്ടി പ്രാദേശിക തലത്തിലും ദേശീയ തലത്തിലും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അല്ലാത്ത പക്ഷം കൗമാരക്കാലത്ത് ഗര്‍ഭണികളാകുന്നവരുടെ നിരക്ക് വീണ്ടും കൂടാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല