ഡയാന ചാള്‍സ് വിവാഹ സമയത്തു ലഭിച്ച പൗണ്ടിന്റെ കാല്‍ഭാഗം മാത്രമേ വില്യം കെയ്റ്റ് വിവാഹസമയത്ത് യു.കെയിലെ കച്ചവടക്കാര്‍ക്ക് ലഭിക്കുകയുള്ളൂ.
1981 വെയ്ല്‍സ് രാജകുമാരിയായ ഡയാനയുടെ വിവാഹം ബ്രിട്ടീഷ് സമ്പത്തില്‍ 680 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ധനവുണ്ടാക്കി. പണപ്പെരുപ്പം ബാധിച്ച ഈ കാലത്ത് ഏകദേശം 2.2ബില്ല്യണ്‍ പൗണ്ടിന് സമാനമായതുക.
ഡയാനയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി 600,000 ടൂറിസ്റ്റുകള്‍ ലണ്ടനിലേക്കെത്തിയിരുന്നു. ഇവരെക്കൂടാതെ ഏകദേശം 750മില്ല്യണ്‍ ജനങ്ങള്‍ ടി.വിയിലൂടെ വിവാഹാഘോഷം കണ്ടു.
ഈ ഏപ്രില്‍ 29ന് മറ്റൊരു രാജകീയ വിവാഹം കൂടി ഇവിടെ നടക്കുകയാണ്. 28 കാരനായ വില്യം രാജകുമാരനും 29കാരിയായ കെയ്റ്റ് മിഡില്‍ടണും വെസ്റ്റ് മിനിസ്റ്റര്‍ അബേയില്‍ അന്ന് വിവാഹിതരാകും. സെന്റര്‍ ഫോര്‍ റീറ്റെയില്‍ റിസര്‍ച്ച് പറയുന്നത് ഈ വിവാഹ ആഘോഷം യു.കെയിലെ റീടെയ്ലേര്‍സിന് വെറും 515മില്ല്യണ്‍ പൗണ്ട് ലാഭമേ ഉണ്ടാക്കൂ എന്നാണ്.
1981ല്‍ നടന്ന വിവാഹത്തിന്റെ ചിലവ് 30മില്ല്യണ്‍ പൗണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ ഒരുപാടാളുകള്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഈ സമയത്ത് പുതിയ വിവാഹം അധികം ആര്ഭാടമാക്കേണ്ടെന്നാണ് രാജകുടുംബത്തിന്റെ തീരുമാനം.
യു.കെയിലെ 6.5 മില്ല്യണ്‍ ആളുകള്‍ ഈ വിവാഹത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ ചിലവിന്റെ 46% ഭക്ഷണത്തിനും പാനീയങ്ങള്‍ക്കുമായി ചിലവഴിക്കുമെന്നാണ് കെല്‍കോ നടത്തിയ റിസര്‍ച്ചില്‍ വ്യക്തമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല