മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രയ്ന് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രഞ്ജര്‍. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
1998നും 2007നും ഇടയില്‍ ബ്രയ്ന് ക്യാന്‍സറിന് ചികിത്സതേടിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റിക്സില്‍ നിന്നും ശേഖരിച്ചാണ് പഠനം നടത്തിയത്. 9 വര്‍ഷത്തിനിടയില്‍ സ്ത്രീകളിലോ പുരുഷന്മാരിലോ ബ്രയിന്‍ ക്യാന്സറുണ്ടാവാനുള്ള സാധ്യതയില്‍ മാറ്റങ്ങള്‍ വന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ബയോഇലക്ട്രോ മാഗ്നനിക്സ് എന്ന ജേണലിലാണ് ഈ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൊബൈല്‍ ഫോണുകളില്‍ നിന്നുണ്ടാവുന്ന റേഡിയോ ഫ്രീക്വന്‍സി എക്സ്പോഷറിന് ബ്രയ്ന് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല.
1990കളില്‍ ഫസ്റ്റ് ഡിജിറ്റ് മൊബൈല്‍ ഫോണുകള്‍ കണ്ടുപിടിച്ചതുമുതല്‍ യു.കെയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളില്‍ നിന്നും പുറത്തുവരുന്ന റേഡിയോ ഫ്രീക്വന്‍സി എക്സ്പോഷര്‍ ബ്രയ്ന് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ ബ്രയ്ന് ക്യാന്‍സറും, മോബൈല്‍ ഫോണുകളും തമ്മില്‍ യാതോരു ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഈ പഠനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോ.ഫ്രാങ്ക് പറയുന്നു.
റേഡിയോ വികിരണങ്ങള്‍ ജീനുകള്‍ക്ക് മാറ്റമുണ്ടാക്കി കോശങ്ങളെ ക്യാന്‍സര്‍ കോശങ്ങളാക്കി മാറ്റുമെന്ന് ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല