കെനിയയെ 205 റണ്‍സിന് തറപറ്റിച്ച് പാകിസ്താന് ലോകകപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ചു. ഗ്രൂപ്പ് എ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ കെനിയന്‍ പട പാക് ബൗളിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. 16.5 ഓവറുകള്‍ ബാക്കിനില്‍ക്കെ കെനിയയുടെ അവസാന ബാറ്റ്സ്മാനും കൂടാരം കയറി. ലോകകപ്പില്‍ കെനിയ നേരിടുന്ന തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി എട്ടോവറില്‍ 16 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തതാണ് കെനിയയുടെ നട്ടെല്ലൊടിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല