കൊച്ചി: ഐ.പി.എല്ലില്‍ കൊച്ചി ടീമിന്റെ മല്‍സരങ്ങള്‍ക്ക് നികുതി ഇളവ് അനുവദിക്കില്ലെങ്കില്‍ നാട്ടില്‍ കളിക്കാന്‍ കഴിയില്ലെന്ന് ടീം ഓഹരിയുടമകളില്‍ ഒരാളായ വിവേക് വേണുഗോപാല്‍. കൊച്ചിയെ ഹോംഗ്രൗണ്ടായി ലഭിക്കണമെന്നാണ് ടീമിന്റെ ആഗ്രഹമെന്നും വിവേക് വ്യക്തമാക്കി.
കൊച്ചി ടീമിന്റെ മല്‍സരങ്ങള്‍ക്ക് നികുതി ഇളവ് ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇളവ് ലഭിച്ചില്ലെങ്കില്‍ കേരളത്തിന് പുറത്തുള്ള സ്റ്റേഡിയം ഹോംഗ്രൗണ്ട് ആക്കേണ്ടതായി വരുമെന്ന് വിവേക് പറഞ്ഞു.
ദേശീയ കാഴ്ച്ചപ്പാട് കണക്കിലെടുത്താണ് ടീമിന്റെ പേര് ഇന്‍ഡി കമാന്‍ഡോസ് എന്ന പേര് നല്‍കിയത്. ടീമിന്റെ പേരും ലോഗോയും തിരുത്താനാകും.എന്നാല്‍ ഇതിന് കേരളത്തില്‍ ടീമിന് സ്ഥിരം വേദി ലഭിക്കണമെന്നും വിവേക് വേണുഗോപാല്‍ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല