ലണ്ടന്‍: ഹണിമൂണ്‍ കൊലപാതകക്കേസില്‍ ആരോപണ വിധേയനായ ശ്രീന്‍ ദിവാനിക്ക് അച്ഛന്റെ അപേക്ഷയെ തുടര്‍ന്ന് ജാമ്യം അനുവദിച്ചു. ഹണിമൂണിനിടെ വധു ആനി കൊലപ്പെട്ടകേസില് ആരോപണവിധേയകനായ ദിവാനി കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവശനിലയിലായ ദിവാനിക്ക് ജാമ്യം നല്‍കണമെന്ന് പിതാവ് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം വെസ്റ്റ്ബറി ഓണ്‍ ട്രിമ്മിലെ വീട്ടില്‍ ഗുളികകള്‍ കഴിച്ച് അവശനായ നിലയില്‍ ദിവാനിയെ കണ്ട സഹോദരി ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉറക്കഗുളികകള്‍ ഉള്‍പ്പെടെ 46 ഗുളികകളാണ് ദിവാനി കഴിച്ചത്.
ശ്രീന്‍ ദിവാനിയുടെ അച്ഛന് പ്രകാശ് ഫാര്‍മസിസ്റ്റാണ്. കോടതിയില്‍ വച്ച് വിതുമ്പിക്കരഞ്ഞ ദിവാനി തന്റെ മകനെ നിരപരാധിത്തം തെളിയിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
‘ഞങ്ങളുടെ കുടുംബം ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. അതിലും പ്രധാനമാണ് എന്റെ നിരപരാധിയായ മകന്റെ ജീവന്. അവന്റെ നിരപരാധിത്തം തെളിയിക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും. അവന് കൊലപാതകം ചെയ്യേണ്ട യാതൊരു കാര്യവുമില്ല. സൗത്ത് ആഫ്രിക്കയില്‍ വിചാരണയ്ക്കായി അവന് ഹാജരാകുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു. പക്ഷേ അവിടെ അവന് സുരക്ഷിതനായിരിക്കണം.’ ദിവാനിയുടെ അച്ഛന് കോടിതിയില്‍ പറഞ്ഞു. ശീനെ 24 മണിക്കൂറും താന്‍ നോക്കിക്കോളാമെന്നും അദ്ദേഹം കോടതിയില്‍ വാക്കു നല്കി.
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ വച്ചാണ് 28 കാരിയായ ആനി കൊല്ലപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല