ലണ്ടന്‍: ഫാക്ടറി ഉടമ അബദ്ധത്തില്‍ നല്കിയ രണ്ട് മില്യണ്‍ പൗണ്ട് ജോലിക്കാരന് തിരിച്ചു നല്കി. എക്സ്ടെറിലെ അല്കോ ഹൗമാറ്റ് എന്ന ഫാക്ടറിയിലാണ് സംഭവം നടന്നത്. മാസശമ്പളമായി 2,000 പൗണ്ട് ലഭിക്കുന്ന തൊഴിലാളിക്ക് ഇത്തവണ ലഭിച്ചത് രണ്ട് മില്യണ്‍ പൗണ്ടാണ്.
പണം എടുക്കാന്‍ ബാങ്കില്‍ ചെന്ന ജോലിക്കാരന് എക്കൗണ്ടില്‍ രണ്ട് മില്യണ്‍ പൗണ്ട് കണ്ട് ഞെട്ടി. പണം കാണാതായെന്ന് തിരിച്ചറിയുന്നതിനു മുന്‍പ് തന്നെ ജോലിക്കാരന് അദ്ദേഹത്തിന്റെ മാനേജരെ ഇക്കാര്യം അറിയിച്ചു. പണം തിരിച്ചുനല്‍കിയ ജോലിക്കാരനെ മേലുദ്യോഗസ്ഥര്‍ പ്രശംസിച്ചു.
പണം അധികം നല്‍കാനിടയായ സാഹചര്യത്തെ തങ്ങള്‍ ഗൗരവമായി കാണുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കമ്പനി ഉടമകള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം തൊഴിലാളികളുടെ ശമ്പള വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഉടമകള്‍ തൊഴിലാളികളോട് മാപ്പുപറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല