ന്യൂയോര്‍ക്ക്: ടൊയോട്ട യു.എസ്സില്‍ നിന്നും 2.17 മില്യണ്‍ വാഹനങ്ങള്‍ പിന്‍വലിക്കാനൊരുങ്ങുന്നു. യന്ത്രത്തകരാറാണ് ഇത്രയധികം വാഹനങ്ങള്‍ പിന്‍വലിക്കാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി.
യന്ത്രത്തകരാറിനെക്കുറിച്ച് ഏറെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയെക്കുറിച്ച് നാഷണല്‍ ഹൈവേ ട്രാഫിക് അതോറിറ്റി നടത്തിയ പഠനത്തിന് ശേഷമാണ് വാഹനങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
RX 330, RX 350, RX400 വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ യന്ത്രത്തകരാറിനെത്തുടര്‍ന്ന് 2004ല്‍ പിന്‍വലിച്ചിരുന്നു. ഏതാണ്ട് 20,000ലധികം വാഹനങ്ങള്‍ ഇതേ കാരണത്താല്‍ 2009ലും കമ്പനി നിരത്തുകളില്‍ നിന്നും തിരിച്ചെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല