1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടനിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പൂര്‍വ്വാധികം ഭക്തി നിര്‍ഭരമായി ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ചു. ശക്തമായ മഴയും, കടുത്ത തണുപ്പും അവഗണിച്ച് നൂറു കണക്കിന് ആറ്റുകാല്‍ ഭഗവതി ഭക്തര്‍ പൊങ്കാലയിടുവാനായി രാവിലെ തന്നെ എത്തിയിരുന്നു. ശ്രീ മുരുകന്‍ ക്ഷേത്ര പൂജാരി കാര്‍മ്മികത്വം വഹിച്ച പൊങ്കാലയ്ക്ക് യു.കെ.യുടെ നാനാ ഭാഗത്തുനിന്നും ഭക്തര്‍ പങ്കെടുത്തു.

ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൗണ്‍സിലര്‍ ഡോ.ഓമന ഗംഗാധരന്‍ നേതൃത്വം അരുളി. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ആറ്റുകാല്‍ പൊങ്കാല, യു.കെ.യിലെ ദേവീ ഭക്തര്‍ക്ക് അന്യം നിന്നു പോവാതെ, സുവര്‍ണ്ണാവസരം ഒരുക്കിതരുന്നതിന് സംഘാടക സമിതിയേയും, അതിഥേയത്വം അരുളിയ ശ്രീ മുരുകന്‍ ടെമ്പിള്‍ ട്രസ്റ്റിനോടും ഏവരും നന്ദിയും പ്രോത്സാഹനവും അറിയിക്കുന്നുണ്ടായിരുന്നു.

കമ്മറ്റി അംഗങ്ങളുടെ സഹകരണവും, പ്രോത്സാഹനവും പ്രവര്‍ത്തന ക്ഷമതയും ഈ ചടങ്ങ് വിജയിക്കുന്നതിന് മുഖ്യ പങ്കായി. ഐശ്വരത്തിനും, സമാധാനത്തിനും ദേവീ സമക്ഷം പൊങ്കാലയിട്ട് സായൂജ്യം അടഞ്ഞാണ് ഏവരും മടങ്ങിയത്.

ആറ്റുകാല്‍ പൊങ്കാലക്കെത്തിയവര്‍ക്കായി ഉച്ച ഭക്ഷണം സംഘാടക സമിതി ഒരുക്കിയിരുന്നു.


ഫോട്ടോ :K L അനൂപ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.