ലണ്ടന്‍: ആള്‍മാറാട്ടം നടത്തി ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനായി വന്‍ തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. തട്ടിപ്പിനായി വന്‍ തുകയാണ് ഇത്തരം സംഘങ്ങള്‍ ഈടാക്കുന്നതെന്നും പരാതിയുണ്ട്.
ആള്‍മാറാട്ടത്തിലൂടെ ലൈസന്‍സ് ലഭിക്കുന്ന ഡ്രൈവര്‍മാര്‍ നിരത്തുകളിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനമോടിക്കുകയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഇത്തരത്തില്‍ ലൈസന്‍സ് സംഘടിപ്പിക്കുന്നവരുടെ എണ്ണത്തില്‍ ഏഴുവര്‍ഷത്തിനിടെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
2004ല്‍ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട് 168 കേസുകള്‍ ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിക്ക് ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതുവരെയായി 700ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത്തരം കണക്കുകള്‍ വലിയൊരു തട്ടിപ്പിന്റെ ചെറിയ ഭാഗം മാത്രമേ വ്യക്തമാക്കുന്നുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏഷ്യ,ആഫ്രിക്ക, ഈസ്‌റ്റേണ്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിലൂടെ ലൈസന്‍സ് നേടുന്നതില്‍ അധികവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല