ലണ്ടന്‍: വിലക്കയറ്റം കുതിച്ചുകയറിയതോടെ ചിലവാക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുകയാണ് ഉപഭോക്താക്കള്‍. വേണ്ടത്ര കച്ചവടം നടക്കാതെ ഷോപ്പുടമകളും പ്രതിസന്ധിയിലായിരിക്കുകയാണ്.
വിലക്കയറ്റം കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തിയിരിക്കുന്നത്. ഉപയോഗ വസ്തുക്കള്‍ക്കെല്ലാം വില ഇരട്ടിയിലധികം വര്‍ധിച്ചിരിക്കുന്നു. 1991ന് ശേഷം വസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
മൂല്യവര്‍ധിത നികുതിയുടെ നിരക്ക് വര്‍ധിച്ചതും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി. നിരക്ക് 17.5 ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്കാണ് കുതിച്ചിട്ടുള്ളത്. കഴിഞ്ഞ എട്ടുമാസമായി വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.
ഉപഭോക്താക്കള്‍ ചിലവഴിക്കുന്ന തുകയില്‍ വന്‍ കുറവ് വന്നിട്ടുള്ളതായി മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ വിക്കി റെഡ്‌വുഡ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല