ലണ്ടന്‍: പ്രണയസ്വപ്‌നങ്ങള്‍ വിരിയിച്ച യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചെത്തിയ വില്യം രാജകുമാരനും കെയ്റ്റ് മിഡില്‍ടണിനും ജനങ്ങള്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി.
ഇരുവര്‍ക്കും ആശംസ നേരാനായി നിരവധി ആളുകളാണ് സെന്റ്.ആന്‍ഡ്രൂ സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമായി എത്തിയത്. സെന്റ് ആന്‍ഡ്രൂ യൂണിവേഴ്‌സിറ്റിയുടെ അറുന്നൂറാമത് വാര്‍ഷികച്ചടങ്ങുകള്‍ ഇരുവരും ഉദ്ഘാടനം ചെയ്തു .
ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയാണിതെന്ന് വില്യം രാജകുമാരന്‍ അഭിപ്രായപ്പെട്ടു. കെയ്റ്റിനും തനിക്കും ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണിതെന്നും നാട്ടില്‍ തിരിച്ചെത്തിയ അനുഭവമാണ് ലഭിക്കുന്നതെന്നും വില്യം കൂട്ടിച്ചേര്‍ത്തു.
ഏവരെയും ആകര്‍ഷിക്കുന്ന വേഷത്തിലായിരുന്ന കെയ്റ്റ് മിഡില്‍ടണ്‍ എത്തിയത്. ഏപ്രില്‍ 29നാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന രാജകീയവിവാഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല