ലണ്ടന്‍: റോള്‍സ് റോയ്സ് കാര്‍ ബോഡികളുടെ ഇടയിലൊളിച്ച് നിയമവിരുദ്ധമായി യു കെയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരുടെ സംഘം പിടിയിലായി.
പാരന്റ് കമ്പനിയായ ബി.എം.ഡബ്ല്യൂവിന്റെ ജര്‍മനിയിലെ ഷോറൂമില്‍ നിന്നും പുറപ്പെട്ട ലോറിയിലാണ് ഇവരെ കണ്ടെത്തിയത്. ലോറിയില്‍ കാര്‍ മോഡലുകളുടെ ഇടയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍.
വെസ്റ്റ് സസെക്സിലെ ഗോഡൗണ്‍ ഫാക്ടറിയിലേക്കുള്ളതായിരുന്നു ലോറി. ലോറിയില്‍ ഫാന്റം ഗോസ്റ്റ് മോഡലുകളുണ്ടായിരുന്നെന്നും ഇവയ്ക്കിടയിലാണ് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തിയതെന്നും റോള്‍സ് റോയ്സ് വക്താവ് ആന്‍ഡ്രൂ ബോള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല