അപ്പച്ചന് കണ്ണഞ്ചിറ
നോമ്പ് കാലത്ത് ആത്മീയമായി നവീകരിക്കപ്പെടുന്നതിനും, വലിയ ആഴ്ചയിലേക്ക് മാനസ്സികമായി ഒരുക്കുന്നതിനും ആയി പാലക്കാട് സീനായിയും, എന്‍.ആര്.സി. കുളത്തൂവയലും സംയുക്തമായി പ്രെസ്റ്റണില്‍ വചന ശുശ്രൂഷ നടത്തുന്നു. മാര്‍ച്ച് 11, 12, 13 തിയ്യതികളില്‍ പ്രെസ്റ്റണിലെ സെന്റ് ജോസഫ്സ് കാത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ധ്യാനം നടക്കുക.
പ്രശസ്ത വചന പ്രഘോഷകരായ ഫാ.ബെന്നി പീറ്റര്‍ വെട്ടിക്കനാം കുടി (OFM.CAp) റവ.സിസ്റ്റര്‍ മരിയാ റോസ് (MSMI) റവ.സിസ്റ്റര്‍ സ്റ്റാനി (MSMI) തുടങ്ങിയവരാണ് വചന പ്രഘോഷണം നടത്തുക.
ജീവാന്വേഷികളായ മനുഷ്യരെ, ആത്മീയതയിലേക്ക് തിരിക്കുവാനും, ആന്തരിക സൗഖ്യം, രോഗശാന്തി, കുടുംബ വിശുദ്ധീകരണം, പരിശുദ്ധാത്മ അഭിഷേകം തുടങ്ങിയ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഈ വചന ശുശ്രൂഷ കൃപ ചൊരിയും.
മാര്‍ച്ച് 11 (വെള്ളി) വൈകുന്നേരം 5 മുതല്‍ 9 വരെയും, 12ന് (ശനി) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെയും സമാപന ദിനമായ 13 (ഞായര്‍) ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകുന്നേരം 8 മണി വരെയും ആണ് വചന പ്രഘോഷണം ഒരുക്കിയിരിക്കുന്നതെന്ന് ലങ്കാസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലിന് റവ.ഡോ.മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജൂമോന്: 07872623761
സാംസണ്: 07876292427
പള്ളിയുടെ വിലാസം:
St,Joseph Catholic Church,
Caroline Street,
Preston-PRI5UY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല