ലണ്ടന്‍: ബ്രിട്ടനിലെ കുടുംബബജറ്റ് കൂടുതല്‍ ഞെരുങ്ങിയതോടെ 15,000ത്തോളം ബിസിനസ് സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ട്. വിലക്കയറ്റം, പലിശനിരക്ക് വര്‍ധനവ്, ഗവര്‍ണമെന്റിന്റെ വെട്ടിച്ചുരുക്കലുകള്‍ എന്നിവ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വന്‍വെല്ലുവിളിയാണുയര്‍ത്തുന്നത്.
പലിശനിരക്ക് വര്‍ധനയും, ഇന്ധനവര്‍ധനവും ചെറുകിട സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക മാന്ദ്യത്തില്‍ മുക്കിയിരിക്കുകയാണെന്ന് ബെഗ്ബീസ് ട്രെയറിന്റെ ബിസിനസ് ഉപദേശകന്‍ നിക്ക് ഹുഡ് പറയുന്നു. ഈയാഴ്ച1000 ഗാര്‍ഹിക ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാനുള്ള ടെസ്‌കോയുടെ നീക്കം ലക്ഷക്കണക്കിന് സ്ഥാപനങ്ങളെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ലിബിയയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില ഇനിയും കൂടാനിടയുണ്ട് എന്നതും ഈ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാവുകയാണ്. ലിബിയന്‍ പ്രതിസന്ധിക്കു ശേഷം പെട്രോളിന്റെ ഹോള്‍സെയ്ല്‍ വില ഗാലന് 6പൗണ്ട് ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല