1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2011


200മില്ല്യണ്‍ പൗണ്ടിന്റെ വിലക്കിഴിവ് പ്രഖ്യാപിച്ചുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ടെസ്‌കോ വ്യാപാരമേഖലയില്‍ കടുത്തമത്സരത്തിന് തുടക്കമിടുകയാണ്. ടെസ്‌കോയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീഫ് ഈ ആഴ്ച ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

സാധാരണ ഇത്തരം ഓഫറുകള്‍ മൂന്നോട്ടുവയ്ക്കുന്നത് ക്രിസ്തുമസ്, പുതുവത്സര തുടങ്ങിയ സീസണല്‍ വിപണികളെ മുന്നില്‍ കണ്ടാണ്. ഈ അവസരത്തിലല്ലാതെ ഇത്രയും ആകര്‍ഷകമായ ഓഫര്‍ നല്‍കുന്നത് മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ്. ടീ ബാഗ് പോലുള്ള ബാസ്‌കറ്റ് സ്റ്റാപ്പിള്‍സിനും ടെസ്‌കോയുടെ ഫൈനസ്റ്റ് റേഞ്ചില്‍ നിന്നുള്ള ഉല്പനങ്ങള്‍ക്കും വിലക്കിഴിവ് ഏര്‍പ്പെടുത്തിയത് പ്രധാന എതിരാളിയായ അസ്ഡയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

വരാന്‍പോകുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഫിലിപ്പ് ക്ലര്‍ക്കിന്റെ ബിസിനസ് തന്ത്രങ്ങളിലൊന്നായാണ് ഇതിനെ കാണുന്നത്. സര്‍ക്കാരിന്റെ ചിലവ്ചുരുക്കലിന്റെ ഭാഗമായി കുടുംബ ബജറ്റ് ചുരുക്കേണ്ടി വന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ടെറി ലീഹ് ചൊവ്വാഴ്ച ക്ലര്‍ക്കിന് അധികാരങ്ങള്‍ കൈമാറും. എന്നാല്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി ക്ലര്‍ക്ക് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.