ബാംഗ്ലൂര്‍: ബാംഗലൂരില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ക്രക്കറ്റ് ലോകകപ്പ് മത്സരം സമനിലയില്‍ കലാശിച്ചു.
അവസാനപന്തിലാണ് ഇംഗ്ലണ്ട് സമനില നേടിയത്.48 ഓവര്‍ വരെ ഇന്ത്യന്‍ വിജയം സുനിശ്ചിതമായിരുന്നു.പിയുഷ് ചൌള എറിഞ്ഞ നാല്പ്പതോന്പതാം ഓവറില്‍ ഇംഗ്ലണ്ട് കളിക്കാര്‍ അടിച്ചു കൂട്ടിയ 15 റണ്‍സും.അവസാന ഓവര്‍ എറിഞ്ഞ മുനാഫ് പട്ടേല്‍ വിട്ടു കൊടുത്ത 13 രണ്സുമാണ് ഇന്ത്യന്‍ വിജയം അസാധ്യമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ കളി തീരാന്‍ ഒരു ബോള്‍ ബാക്കി നില്‍ക്കെ 338 റണ്‍സിനു എല്ലാവരും പുറത്തായി. ലോകകപ്പിലെ സച്ചിന്റെ അഞ്ചാമത്തെ സെഞ്വറിയാണിത്. ഏകദിനത്തിലെ 47ാമത്തെയും. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡ് സച്ചിന്‍ നേടി. 115 പന്തില്‍ 120 നേടിയ സച്ചിനെ ആന്‍ഡേഴ്‌സന്റെ പന്തില്‍ യാര്‍ഡി പിടിച്ച് പുറത്താക്കി.
61 പന്തില്‍ 51 നേടിയ ഗംഭീറും 26 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ സെവാഗും 58 റണ്‍സ് നേടിയ യുവരാജും 31 റണ്‍സ് നേടിയ ധോണിയും ഇന്ത്യന്‍ സ്കോര്‍ 338 -ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.ഒരവസരത്തില്‍ 6 വിക്കറ്റ് നഷ്ട്ടത്തില്‍ 326 റണ്‍സ് എടുത്ത ഇന്ത്യന്‍ സ്കോര്‍ 350 കടക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വാലറ്റക്കാര്‍ ഒന്നൊന്നായി കൊഴിഞ്ഞപ്പോള്‍ സ്കോര്‍ 338 -ല്‍ ഒതുങ്ങി.
ഇന്നത്തെ മത്സരത്തില്‍ ശ്രീശാന്ത് ഇന്ന് കളിക്കുന്നില്ല. ബംഗ്ലാദേശിനുമായുള്ള ആദ്യ മത്സരത്തിലെ ശ്രീയുടെ പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ശ്രീശാന്തിന് പകരം സ്പിന്നര്‍ പിയൂഷ് ചൗള ടീമിലിടം നേടി.
ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ 70ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 38കളികളില്‍ ഏകദിനങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലണ്ട് 30 കളികളിലാണ് ജയിച്ചത്. ഇന്ത്യ 2003 ലോകകപ്പിലാണ് അവസാനമായി ഇംഗ്ലണ്ടിനെ നേരിട്ടത്. അന്ന് വന്‍ വിജയമാണ് ഇന്ത്യ നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല