ലണ്ടന്‍: ഇംഗ്ലണ്ടിലെ പള്ളികള്‍ ഗേ വിവാഹത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കാന്‍ടര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പ് ഡോ. റോവാന്‍ വില്ല്യംസ്. ലെസ്ബിയന്‍സിനും ഗേസിനും മതപരമായി ഒരുമിച്ചുചേരല്‍ നിയമവിധേയമാക്കാനുള്ള കൂട്ടുകക്ഷിമന്ത്രിസഭയുടെ നീക്കമാണ് ഈ പ്രഖ്യാപനത്തിനു പിന്നില്‍.
ചര്‍ച്ചുകളെയോ, മോസ്‌കുകളെയോ സിനഗോഗ്‌സിനെയോ ഏതെങ്കിലും ആഘോഷങ്ങള്‍ നടത്താന്‍ വേണ്ടി നിര്‍ബന്ധിക്കാന്‍ പാടില്ല. എന്നാല്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ ഗേ യൂണിയനുകള്‍ക്ക് വിട്ടുകൊടുക്കേണ്ടിവരുമോ എന്ന ഭയത്തിലാണ് ചില മതവിശ്വാസികള്‍. ബ്രിട്ടീഷ് ജനതയില്‍ മൂന്നിലൊന്നുപേരും പള്ളികള്‍ ഗേ വിവാഹത്തിനായി തുറന്നുകൊടുക്കണമെന്ന ആവശ്യത്തെ അംഗീകരിക്കുന്നുണ്ടെന്ന് പറഞ്ഞ ചിലയാളുകള്‍ ആര്‍ച്ച് ബിഷപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ ലിബറലെന്ന് അറിയപ്പെടുന്ന വില്ല്യംസ് പറയുന്നത് ഈ കാര്യത്തില്‍ താന്‍ കണ്‍സര്‍വേറ്റീവ് ആണെന്നാണ്.
വിവാഹം എന്നു പറയുന്നത് സ്ത്രീയും പുരുഷനുതമ്മിലുള്ള കൂടിച്ചേരലാണ്. അതിനെ മാറ്റാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ടോറി എം.പി ടോണി ബാഡ്‌ലി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല