1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2011

ബാംഗ്ലൂര്‍: ഈമെയില്‍ സേവനദാതാക്കളായ ജിമെയിലില്‍ വൈറസ് ആക്രമണം. ഒന്നരലക്ഷത്തോളം ഈമെയില്‍ അക്കൗണ്ടുകള്‍ വൈറസ് ആക്രമണത്തിന് വിധേയമായിട്ടുണ്ട്. അതിനിടെ വൈറസ് ആക്രമണം ഇതുവരെ പരിഹരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ജിമെയില്‍ അക്കൗണ്ട് ലോഗ്ഔട്ട് ചെയ്തശേഷം വീണ്ടും ലോഗിന്‍ ചെയ്യുമ്പോഴേക്കും ഇന്‍ബോക്‌സിലെ വിവരങ്ങള്‍ ഇറേസ് ചെയ്തുപോകുന്നതായാണ് ഉപഭോക്താക്കള്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിമെയില്‍ ബഗ് കയറിക്കൂടിയിട്ടുണ്ടെന്ന് വ്യക്തമായത്.

ജിമെയിലില്‍ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ സംവിധാനത്തിന്റെ പ്രതിരോധശേഷിയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്നുണ്ട്.

എന്നാല്‍ പുറത്തുനിന്നും വന്ന വൈറസുകളുടെ ആക്രമണമല്ല ഇത് എന്ന് വ്യക്തമായിട്ടുണ്ട്. ജിമെയിലിന്റെ സോഫ്റ്റ് വെയറില്‍ തന്നെയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ബഗിന്റെ രൂപീകരണത്തിന് കാരണമായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.