ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റ് കുത്തകയായ ടെസ്കോ ഉയരുന്ന ഫീസ് സമ്മര്‍ദ്ദത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കുന്നു.
വിദ്യാഭ്യാസ കമ്പനിയായ RDI – യുമായാണ് ടെസ്കോ ധാരണയിലെത്തിയിരിക്കുന്നത്. ഇതുപ്രകാരം ഏപ്രില്‍ മുതല്‍ ടെസ്കോയുടെ ലോയല്‍റ്റി കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിംഗിലൂ ലഭിക്കുന്ന പോയിന്റ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കാനായി ഉപയോഗിക്കാനാകും.
ഏതാണ്ട് 250 പൗണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗിനായി ചിലവാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15 പൗണ്ട് ഫീസ് അടയ്ക്കാനായി ഉപയോഗിക്കാനാകുമെന്ന് സണ്‍ഡേ ടൈംസ് വിലയിരുത്തുന്നു.നേരത്തേ ഇംഗ്ലണ്ടിലെ പ്രമുഖ യൂണിവേഴ്സിറ്റികളെല്ലാം ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല