ജോവിസ് ജോസ്
ലണ്ടന്‍: ഷെയര്‍മാര്‍ക്കറ്റിലെ സാധ്യതകളെക്കുറിച്ച്് ദീര്‍ഘകാലമായി യു.കെ.യില്‍ ചാര്ട്ടെര്ഡ് അക്കൌണ്ടന്റും ബിസിനസ് കണ്‍സല്‍ട്ടന്റുമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ഉഴവൂര്‍ സ്വദേശിയായ മാത്യു സ്റ്റീഫനുമായുള്ള അഭിമുഖം നാളെ ബുധനാഴ്ച ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും. രണ്ടു ഭാഗങ്ങളുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം നാളെ രാത്രി എട്ടുമണിക്ക് ഏഷ്യാനെറ്റില്‍ കാണാം. ഏഷ്യാനെറ്റിന്റെ യു.കെ.യിലെ ഡയറക്ടര്‍ ശ്രീകുമാറാണ് മാത്യുവുമായി അഭിമുഖം നടത്തിയത്.
ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് പ്രാഥമികമായി അറിഞ്ഞിരികേണ്ട കാര്യങ്ങളും ഓഹരി വിപണിയുടെ പ്രവണതകളും അഭിമുഖത്തില്‍ പ്രതിപാദിക്കുന്നു. ഓഹരി വിപണിയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരുടെ പൊതുവായ സംശയങ്ങള്‍ക്കുള്ള മറുപടിയും അഭിമുഖത്തിലുണ്ട്. ഗൃഹപാഠം ചെയ്ത് ഓഹരി വിപണിയില്‍ ബിസിനസ് ചെയ്യാന്‍ ഇറങ്ങിയാല്‍ നേട്ടമുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഈ സാഹചര്യത്തില്‍ ഓഹരിവിപണിയെക്കുറിച്ച് അറിയാന്‍ ഉപകരിക്കുന്ന ഈ അഭിമുഖം കാണുന്നത് മലയാളികള്‍ക്ക് ഗുണകരമായിരിക്കും.
യു കെ മലയാളികള്‍ക്കിടയില്‍ സാമ്പത്തിക വിദഗ്ദര്‍ എന്ന പേരില്‍ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആവശ്യമായ യോഗ്യതയും പരിചയസമ്പത്തും ഉള്ളവര്‍ വിരളമാണ്.യോഗ്യതയില്ലാത്തവരില്‍ നിന്നും ഇന്‍ഷുറന്‍സ്,മോര്‍ട്ട്ഗേജ് ,വില്‍ തുടങ്ങിയവ എടുത്ത് ചതിക്കപെട്ടവര്‍ നിരവധിയാണ്.അതുകൊണ്ട് തന്നെയാണ് ഈ രംഗത്ത് ആവശ്യമായ യോഗ്യതയും ദീര്‍ഘകാല പരിചയവും ഉള്ള മാത്യു സ്ടീഫനെ തന്നെ അഭിമുഖത്തിനായി ഏഷ്യാനെറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.ഇന്‍ഷുറന്‍സ് മേഖലയിലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി അടുത്ത കാലത്ത് മികച്ച ഫൈനാന്‍ഷ്യല്‍ അഡ്വൈസര്ക്കുള്ള ബ്രിട്ടീഷ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല