ബാംഗ്ലൂര്‍: പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇന്‍ഫോസിസിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരനല്ലാത്ത ഉദ്യോഗസ്ഥന് എത്തിയേക്കുമെന്ന് സൂചന. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു അധികാര കൈമാറ്റത്തിന് സാധ്യതയുണ്ടെന്ന് ബി.എന്‍.പി പാരിബസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ഇന്‍ഫോസിസ് കണ്സല്ട്ടിംഗ് സി.ഇ.ഒ സ്റ്റീവ് പ്രാറ്റിനായിരിക്കും നറുക്കു വീഴുകയെന്നും സൂചനയുണ്ട്. കമ്പനിയുടെ രൂപീകരണം മുതലുള്ള ചരിത്രമായിരിക്കും ഇന്ത്യക്കാരനല്ലാത്ത സി.ഇ.ഒ എത്തുന്നതോടെ തിരുത്തിക്കുറിക്കുക.
ഇന്‍ഫോസിസ് നിലവിലെ സി.ഇ.ഒ എന്‍.ആര് നാരായണ മൂര്‍ത്തി ആഗസ്റ്റ് ആകുമ്പോഴേക്കും സ്ഥാനമൊഴിയും. തുടര്‍ന്ന് എസ് ഗോപാലകൃഷ്ണനും എസ്.ഡി ഷിബുലാലും തത്സ്ഥാനത്തെത്തിയേക്കുമെന്നും സൂചനയുണ്ട്.
എന്നാല്‍ പാരിബസിന്റെ റിപ്പോര്‍ട്ടിന് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഇന്‍ഫോസിസ്. ആരെല്ലാം നേതൃസ്ഥാനത്തേക്ക് വരണമെന്ന കാര്യം കമ്പനി ബോര്‍ഡ് തീരുമാനിക്കുമെന്ന് ഇന്‍ഫോസിസ് എച്ച്.ആര് തലവന്‍ മോഹന്‍ദാസ് പൈ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല