കോണ്വാളിനടുത്തു ന്യൂകേ ബീച്ചിലെ പാറക്കെട്ടുകളില്‍ പരിശുദ്ധ അമ്മ പ്രത്യകഷപ്പെട്ടതായി വാര്‍ത്തകള്‍ .ബീച്ചിനടുത്തുള്ള പാറക്കെട്ടുകളുടെ ഫോട്ടോയില്‍ കന്യാമറിയത്തിന്റെ ദ്രിശ്യങ്ങള്‍ ഉള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ .
കീഴ്ക്കാം തൂക്കായി കിടക്കുന്ന പാറകളുടെ ഫോട്ടോ എടുക്കാനായിരുന്നു കരോലിന് ഗ്രേ ന്യൂകേയിലെ വെസ്റ്റേണ്‍ ബീച്ചിലെത്തിയത്. എന്നാല്‍ ഫോട്ടോയില്‍ കുടുങ്ങിയ രൂപംകണ്ട് ഗ്രേ ഞെട്ടി. പരിശുദ്ധ മറിയത്തിന്റെതിന് സാദൃശ്യമായ ഒരു രൂപമായിരുന്നു ഫോട്ടോയില്‍ പതിഞ്ഞത്.
പാറമടക്കുകളുടെ ഫോട്ടോ എടുത്തപ്പോള്‍ ഇത് ശരിക്കും തെളിഞ്ഞിരുന്നില്ല. തുടര്‍ന്ന വീട്ടിലെത്തി ശരിക്കും നോക്കിയപ്പോഴാണ് കൈയ്യില്‍ വിളക്കുമായി നില്ക്കുന്ന മറിയത്തിന്റെ രൂപം ഫോട്ടോയിലുള്ളതായി കണ്ടെത്തുന്നത്.
താന്‍ ഫോട്ടോ എടുക്കുമ്പോള്‍ ആരും ബീച്ചില്‍ ഉണ്ടായിരുന്നില്ലെന്ന് ഗ്രേ പറഞ്ഞു. ഗര്‍ഭിണിയായ ഒരു സ്ത്രീ വിളക്ക് കൈകളിലേന്തിയ പോലെയുള്ള രൂപമാണ് ഫോട്ടോയില്‍ തെളിയുന്നതെന്ന് ഗ്രേ വ്യക്തമാക്കി.വാലന്റൈന്‍സ് ദിവസമായ ഫെബ്രുവരി 14ന് ഭര്‍ത്താവ് സ്റ്റീഫനോടൊന്നിച്ചാണ് ഗ്രേ ബീച്ചിലെത്തിയത്.വാര്‍ത്തയെ തുടര്‍ന്ന് കോണ്‍വാളിലേക്ക് വിശ്വാസികള്‍ കൂട്ടമായി എത്തുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല