65 വയസ് കഴിഞ്ഞും ജോലിയെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് മോശം പെന്‍ഷന്‍ സംവിധാനത്തിന്റെ ഫലമാണെന്ന് റിപ്പോര്‍ട്ട്. റിട്ടയര്‍ ചെയ്തിട്ടും ജോലിയെടുക്കുന്നവരുടെ എണ്ണം 41,2000 ത്തില്‍ നിന്നും 870,000 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഒരു ദശകത്തിനുള്ളിലാണ് ഇത്രയും വലിയൊരു വര്‍ധനവ് ഉണ്ടായിട്ടുള്ളത്.
ഫുള്‍, പാര്‍ട്ട്‌ടൈം ജോലികള്‍ ചെയ്യുന്ന വയോജനങ്ങളുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ വിരമിച്ചശേഷവും ജോലിചെയ്യേണ്ട അവസ്ഥയാണുള്ളതെന്ന്് ഡോട്ട് ഗിബ്‌സണ്‍ പറഞ്ഞു.
സര്‍ക്കാര്‍ നല്‍കുന്ന ഒരാഴ്ച്ചത്തെ പെന്‍ഷന്‍ തുക 97.65 പൗണ്ടാണ്, ഒരു വര്‍ഷം 5,078 പൗണ്ടും. അതിനിടെ സാമ്പത്തികബുദ്ധിമുട്ട് മുന്നില്‍കണ്ട് പ്രായമായവര്‍ വിരമിക്കാനുള്ള തീരുമാനം നീട്ടിക്കൊണ്ടുപോവുകയാണെന്ന് ഇന്‍ഡിപ്പിന്‍ഡെന്റ് ഏജന്‍സിയുടെ സിമണ്‍ ബോട്ടറി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല