ഫിജിയുടെ നാണയങ്ങളില്‍ നിന്നും കറന്‍സികളില്‍ നിന്നും ബ്രിട്ടിഷ് രാഞ്ജിയുടെ തലയുടെ ചിത്രം നീക്കാന്‍ തീരുമാനിച്ചു. ബ്രിട്ടനുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.
ഫിജിയിലെ തദ്ദേശീയ മൃഗങ്ങങ്ങളും വൃക്ഷങ്ങളുമായിരിക്കും രാഞ്ജിയുടെ തലയ്ക്കുപകരം ഇനി കറന്‍സിയിലും നാണയത്തിലുമുണ്ടാവുക. ജൂണ്‍ മാസം മുതല്‍ പുതുക്കിയ നാണയങ്ങളും കറന്‍സികളും അച്ചടച്ചു തുടങ്ങും.
കോമണ്‍വെല്‍ത്തില്‍ നിന്നും ഫിജിയെ പുറത്താക്കുന്നതിനെ ബ്രിട്ടന് അനുകൂലിച്ചിരുന്നു. തുടര്‍ന്ന് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ഏറെക്കാലം ബ്രിട്ടന്റെ കോളനിയായിരുന്ന ഫിജി 1970ലാണ് സ്വാതന്ത്ര്യം നേടിയത്.
2009ലായിരുന്നു ഫിജി കോമണ്‍വെല്‍ത്തില്‍ നിന്നും പുറത്തായത്. 2006ലെ പട്ടാള അട്ടിമറിക്കുശേഷം ജനാധിപത്യം പുനസ്ഥാപിക്കാമെന്ന വെറേക് ബെയ്നിമരാമയുടെ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് രാഷ്ട്രത്തെ കോമണ്‍വെല്‍ത്തില്‍ നിന്നും പുറത്താക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല