ഇലക്ട്രിക് കീയുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി ക്രിമിനലുകള്‍ വന്‍തട്ടിപ്പ് നടത്തിയതായി സ്‌കൈ ന്യൂസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. നിരവധി പൗണ്ടുകളാണ് തട്ടിപ്പിലൂടെ നേടുന്നതെന്നും വ്യക്തമായിട്ടുണ്ട്.
ഇലക്ട്രിക് കീയില്‍ ഉപയോഗിക്കുന്ന ടോപ്പ് അപ്പ് കാര്‍ഡൂകളുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുകയാണ് ക്രിമിനലുകള്‍ ചെയ്യുന്നത്. കുറഞ്ഞവിലയ്ക്ക് ഇത്തരം ടോപ്പ് അപ്പുകള്‍ വീട്ടുകാര്‍ക്ക് വിതരണം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഏതാണ്ട് 125,000 ആളുകള്‍ ഇതിനകം തന്നെ ഇത്തരം തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്.
ഫോണുകളില്‍ റീചാര്‍ജ് ചെയ്യുന്നപോലെയാണ് ഇലക്ട്രിക് കീകളിലും പ്രവര്‍ത്തനം നടക്കുന്നത്. ആദ്യം പണമടച്ച് ഇത്തരം കീകള്‍ വാങ്ങി മീറ്ററില്‍ റീച്ചാര്‍ജ് ചെയ്യുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഹാക്കര്‍മാര്‍ ഇത്തരം കീകളുടെ ടെക്‌നോളജി അടിച്ചുമാറ്റുകയായിരുന്നു.
തട്ടിപ്പിന്റെ ആസൂത്രകനെന്ന് കരുതുന്ന അല്‍ബേനിയക്കാരന്‍ ഡേവിഡ് എന്നയാളെ വരുതിയിലാക്കിയാണ് സ്‌കൈ ന്യൂസ് അന്വേഷണം നടത്തിയത്. അതിനിടെ ഇത്തരം ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്തവര്‍ നിയമനടപടിക്ക് വിധേയരാകേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിസിറ്റി ബില്ലിന്റെ ഇരട്ടിയിലധികം ഇക്കൂട്ടര്‍ക്ക് ബില്ലടക്കേണ്ടിവരുമെന്നും വാര്‍ത്തയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല