ലണ്ടന്‍: പൊതു സേവനങ്ങള്‍ വെട്ടിക്കുറച്ചതും ഇന്ധനവിലവര്ധനവുമായിരിക്കും ബ്രിട്ടനില്‍ പൊതു പ്രതിഷേധമുണ്ടാക്കുകയെന്ന് പഠന റിപ്പോര്‍ട്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 52% പേരും ഇന്ധവില വര്‍ധനവിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറാണെന്നറിയിച്ചു. 47% ആളുകള്‍ ആരോഗ്യം പോലുള്ള മേഖലകളിലെ സേവനങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധിക്കുമെന്നാണ് പറഞ്ഞത്.
2,003 ആളുകളെ പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടന്നത്. തിയോളജി ചിന്തകരുടെ ഗ്രൂപ്പായ തിയോസാണ് സര്‍വ്വേ നടത്തിയത്. 35% പേര് ബാങ്കേര്ഴ്സിന് ബോണസ് നല്‍കുന്നതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായപ്പോള്‍ 19% ആഗോള ദാരിദ്ര്യത്തിനെതിരെ പ്രതിഷേധിക്കുമെന്ന് അഭിപ്രായപ്പെട്ടു. 17% പേര് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മുന്നോട്ടുവരാന്‍ താല്പര്യം പ്രകടിപ്പിച്ചു.
പരമ്പരാഗത രീതിയിലുള്ള പ്രതിഷേധ രീതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് പഠനം തെളിയിക്കുന്നു. 36% പേര് ഒപ്പിട്ട ഒരു ഹരജി കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 15%ആളുകള്‍ പ്രതിഷേധം അറിയിക്കാനായി സോഷ്യല്‍ സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. ഇത് 18-24നു മിടയ്ക്കുള്ളവരിലാണ് വ്യാപകം. 55വയസിന് മുകളിലുള്ളവരില്‍ വെറും 8% മാത്രമാണ് ഈ രീതി പ്രയോജനപ്പെടുത്തുന്നത്. ഇന്ധന വില വര്‍ധിപ്പിച്ചത് പ്രതിഷേധത്തിടയാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ ഏപ്രില്‍ 1മുതല്‍ നിരക്ക് 1പെന്‍സ് വര്‍ധിപ്പിക്കുമെന്ന നീക്കം ഉപേക്ഷിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല