1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2011


സൌദി അറേബ്യയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നിരോധനം. സര്‍ക്കാരിനെതിരെ പ്രതിഷേധ യോഗങ്ങളും റാലികളും അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് സൌദി ആഭ്യന്തരമന്ത്രാലയം ശനിയാഴ്ച നിരോധന ഉത്തരവ് പുറത്തിറക്കിയത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലിലുടെയാണ് സൌദി ആഭ്യന്തര മന്ത്രാലയം പ്രതിഷേധ റാലികളും പ്രകടനങ്ങളും നിരോധിച്ചതായി പ്രഖ്യാപിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ എല്ലാ വഴികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഷിയ മുസ്ലീങ്ങളാണ് സൌദി ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഷിയ മുസ്ലീങ്ങളെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന കാരണം ഉന്നയിച്ചാണ് സൌദിയില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഷിയ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത് സൌദിയുടെ കിഴക്കന്‍ മേഖലയിലാണ്. ഈ പ്രദേശം ബഹ്‌റിനുമായി അതിര്‍ത്തി പങ്കിടുന്നത് സൌദി ഭരണകൂടത്തിന് തലവേദനയാവുന്നു.

ബഹ്‌റിനില്‍ ഭരണ നവീകരണം ആവശ്യപ്പെട്ട് സുന്നി മുസ്ലീങ്ങള്‍ ഷിയ ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തിവരികയാണ്. അതിനിടെ, മാര്‍ച്ച് 11, മാര്‍ച്ച് 20 എന്നീ ദിവസങ്ങളില്‍ സൌദിയില്‍ പ്രതിഷേധ ദിനമായി ആചരിക്കാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം വന്നിരിക്കുന്നതും ഭരണകൂടത്തിന് തലവേദന വര്‍ദ്ധിപ്പിക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.