ചെന്നൈ: പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ കെവിന് പീറ്റേഴ്സണ് നാട്ടിലേക്ക് മടങ്ങുന്നു. ഹെര്‍ണിയക്കുള്ള ഓപ്പറേഷന് ഉടന്‍ നടത്തേണ്ടതിനാലാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് പീറ്റേഴ്സണ് വ്യക്തമാക്കി. പീറ്റേഴ്സണിന്റെ പിന്മാറ്റം ഇംഗ്ലണ്ട് ബാറ്റിംഗില്‍ കാര്യമായി പ്രതിഫലിക്കും.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന മല്‍സരത്തില്‍ പീറ്റേഴ്സണ് പരിക്ക് അധികമായിരുന്നു. ലോകകപ്പിന് ശേഷമായിരിക്കും പീറ്റേഴ്സണ് ഓപ്പറേഷന് വിധേയനാവുകയെന്നായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തേ അറിയിച്ചത്.
അതിനിടെ പീറ്റേഴ്സണ് പകരം ഇയാന്‍ മോര്‍ഗനെ ടീമിലെടുക്കാന്‍ അനുവദിക്കണമെന്ന് ടീം ഐ.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല