1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2011


അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകനും സീറോ മലബാര്‍ ബിര്‍മിംഗ്ഹാം അതിരൂപത ചാപ്ലിനുമായ ഫാ. സോജി ഓലിക്കലിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന ഏകദിന നവീകരണധ്യാനം ഇന്ന് (April 9 ശനിയാഴ്ച) ബിര്‍മിംഗ്ഹാം സെന്‍റ് കാതറിന്‍സ് ചര്‍ച്ചില്‍ നടക്കും.

എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടക്കുന്ന ധ്യാനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാലുവരെയാണ് ധ്യാനം. ധ്യാനവേദിക്കു സമീപത്തുള്ള യൂറോ കാര്‍ പാര്‍ക്കിലാ(107 Bromsgrove Street, B5 6QB) ണ് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.