ലണ്ടന്‍: 23 ആഴ്ചയോ അതില്‍ കുറവോ ഗര്‍ഭാവസ്ഥയില്‍ കഴിഞ്ഞശേഷം ജനിക്കുന്ന കുട്ടികളെ മരിക്കാനനുവദിക്കുകയാണ് നല്ലതെന്ന് പ്രമുഖ എന്‍.എച്ച്.എസ് ഉദ്യോഗസ്ഥ ഡോ. ഡാഫ്നി ഓസ്റ്റിന്‍. ലക്ഷക്കണക്കിന് രൂപ ചിലവാക്കി ചികിത്സിച്ചാലും ഭാഗിക വളര്‍ച്ചയെത്തിയ ശരീരവുമായി വളരെ കുറച്ചുപേര്‍ മാത്രമേ ജീവനോടെ നിലനിര്ക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
ഈ കുട്ടികളുടെ ജീവന് നിലനിര്‍ത്താന്‍ ഇന്‍ക്യുബേറ്റര്‍ വെന്റിലേറ്റര്‍ പോലുള്ള സൗകര്യങ്ങള്‍ നല്കാന് എന്‍.എച്ച്.എസ് ഒരു വര്‍ഷം ഏകദേശം 10 മില്യണ്‍ പൗണ്ട് ചിലവഴിക്കുന്നുണ്ട്. എന്നാല്‍ മികച്ച വൈദ്യ സഹായം ലഭ്യമാക്കിയാലും 9% ത്തിനുമാത്രമേ ആശുപത്രി വിട്ടുപോകാന്‍ സാധിക്കുന്നുള്ളൂ. ശേഷിക്കുന്നവ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. ജീവനോടെ ഉള്ളവരില്‍ നൂറില്‍ ഒരാള്‍ മാത്രമേ വൈകല്യങ്ങളൊന്നുമില്ലാതെ ജീവിക്കുന്നുള്ളൂ. പലരും അന്ധത, ബധിരത തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവരും.
മരിച്ചുകൊണ്ടിരിക്കുന്ന ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി ഫണ്ട് നല്‍കണോ, വേണ്ടയോ എന്ന കാര്യത്തില്‍ എന്‍.എച്ച്.എസ് തീരുമാനമെടുക്കുന്നതുപോലെ തന്നെയാണ് വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളുടെ കാര്യവുമെന്നാണ് ഓസ്റ്റിന്‍ പറയുന്നത്. തനിക്കാണ് വളര്‍ച്ചയെത്താത്ത കുഞ്ഞുണ്ടാവുന്നതെങ്കില്‍ താനതിനെ മരണത്തിന് വിട്ടുകൊടുക്കും. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളുടെ ജീവന് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന പണം മറ്റുമാരക രോഗങ്ങള്‍ക്കിരയായവരെ ചികിത്സിക്കാന്‍ നല്‍കണമെന്നാണ് തന്റെ നിര്‍ദേശമെന്നും അവര്‍ വ്യക്തമാക്കി.
ന്യൂസിലാന്റില്‍ മെഡിക്കല്‍ ട്രെയിനിംഗ് കഴിഞ്ഞെത്തിയ ഓസ്റ്റിന്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് സ്പെഷലൈസ്ഡ് കമ്മീഷനിംഗ് ടീമില്‍ കണ്‍സല്‍ട്ടന്റായി ജോലിചെയ്യുകയാണ്. എന്നാല്‍ രക്ഷിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും വളര്‍ച്ചയെത്താത്ത കുട്ടിയെ അശ്രദ്ധമായി കാണാന്‍ കഴിയില്ലെന്നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വക്താവ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല