മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച തീരുമാനമെടുക്കും. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നെങ്കിലും മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തില്ല. തിങ്കളാഴ്ച രാവിലെ ആരംഭിച്ച യോഗം എല്‍.ഡി.എഫിന്റെ കരട് തിരഞ്ഞെടുപ്പുപ്രകടനപത്രികയിലെ ഉള്ളടക്കമാണ് ചര്‍ച്ചചെയ്തത്.
ചൊവ്വാഴ്ച രാവിലെ വീണ്ടും സെക്രട്ടേറിയറ്റ് ചേരും. അതില്‍ വിഎസ് ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനാര്‍ഥിത്വവും പാര്‍ട്ടി മല്‍സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ചും ധാരണയാകും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ എത്രപേര്‍ മത്സരിക്കണം, നിയമസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നായകന് ആരായിരിക്കണം, പിബി അംഗങ്ങള്‍ ആരൊക്കെ സ്ഥാനാര്‍ഥികളാവണം എന്നീ വിഷയങ്ങളില്‍ പൊളിറ്റ് ബ്യൂറോയുടെ കാഴ്ചപ്പാട് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ചേക്കും.
പാര്‍ട്ടി സംസ്ഥാന ഘടകത്തിന് വി.എസിന്റെ ഉള്‍പ്പെടെ സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ തീര്‍പ്പ് കല്പിക്കാനുള്ള ചുമതല കേന്ദ്ര നേതൃത്വം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിന്റെ തുടര്‍ച്ചയായി രണ്ടുദിവസം സംസ്ഥാനസമിതി യോഗം ചേരും. സി.പി.എം. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഈ യോഗം അന്തിമരൂപം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല