ലണ്ടന്‍: സിക്ക് ലീവില്‍ പ്രവേശിച്ച എന്‍.എച്ച്.എസ് നഴ്സ് ലൈഗികബന്ധത്തിനായി മണിക്കൂറിന് 130പൗണ്ട് എന്ന പരസ്യം നല്‍കിയതിനെക്കുറിച്ച് ഡിസിപ്ലിനറി ട്രിബ്യൂണല്‍ ഇന്നലെ വാദം കേട്ടു. എമ്മ മാന്ഡേര്ഴ്സണാണ് ലൂസി എന്ന പേരില്‍ തന്റെ ചൂടന്‍ ചിത്രവും ചേര്‍ത്ത് വെബ്സൈറ്റില്‍ പരസ്യം നല്‍കിയത്. പുരുഷന്മാര്ക്കും, സ്ത്രീകള്‍ക്കും, ദമ്പതികള്‍ക്കും ഒരുക്കലും മറക്കാത്ത ഗേള്‍ഫ്രണ്ട് എക്സ്പീരിയന്‍സ് നല്‍കുമെന്നാണ് ഇവര്‍ വാഗ്ദാനം നല്‍കുന്നത്. അതേസമയം ഭാവിയില്‍ ഇതൊരു വരുമാനമാര്ഗമാക്കുന്നതിനെകുറിച്ച് അന്വേഷിക്കുകമാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്.
35കാരിയായ മാന്റേഴ്സണ് 10വര്‍ഷമായി വിറ്റ്ചര്‍ച്ച് സൈക്യാര്‍ട്ടിക് ഹോസ്പിറ്റലില്‍ നഴ്സായി ജോലിചെയ്യുകയാണ്. സ്റ്റാഫ് നേഴ്സ് സ്ഥാനത്തില്‍ നിന്നുള്ള ഇവരുടെ പ്രമോഷനെ ഇത് ബാധിക്കുമെന്നാണ് സൂചന.
പരസ്യത്തിലുള്ള ചിത്രം തന്റെതാണെന്നും നഴ്സിങ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതൊരുതോഴിലാക്കുന്നതിന്റെ സാധ്യത എത്രത്തോളമുണ്ടെന്ന് അന്വേഷിക്കുകയായിരുന്നു താനെന്നുമാണ് മാന്റേഴ്സണ് പരസ്യത്തെക്കുറിച്ച് പറഞ്ഞതെന്ന് നഴ്സിങ് ആന്റ് മിഡൈ് വൈഫറി കൗണ്‍സിലിന്റെ വക്താവ് സലിം ഹഫ്ജീ പറയുന്നു. എന്നാല്‍ പണം നല്കിയാല് ലൈഗിക സേവനം നല്‍കാമെന്ന വാഗ്ദാനം നല്‍കുകയാണെന്നാണ് പരസ്യം പരിശോധിച്ചാല്‍ മനസിലാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മേലധികാരികള്‍ ഇതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടയുടന്‍ മാന്ഡേഴ്സണ് ജോലിരാജിവയ്ക്കുകയായിരുന്നു. കൂടാതെ ഇന്നലെ വാദം നടക്കുമ്പോള്‍ ഇവര്‍ ട്രിബ്യൂണലില്‍ ഉണ്ടായിരുന്നില്ല. ഇവരെ പ്രതിനിധീകരിച്ച് ആരും അവിടെയെത്തിയിട്ടുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല