നടന്‍ മനോജ് കെ ജയന്‍ വീണ്ടും വിവാഹിതനായെന്ന് റിപ്പോര്‍ട്ട്. വര്‍ക്കല സ്വദേശിനി ആശയെയാണ് മനോജ് വിവാഹം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി മൂന്നിന് വ്യാഴാഴ്ച തൃശൂരിലെ ബന്ധുവീട്ടില്‍വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
വളരെ രഹസ്യമായി നടന്ന ചടങ്ങില്‍ അടുത്തബന്ധുക്കള്‍മാത്രമായിരുന്നു പങ്കെടുത്തതെന്നാണ് സൂചന. നടി ഉര്‍വശിയും മനോജും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. മകള്‍ കുഞ്ഞാറ്റ് മനോജിനൊപ്പമാണുള്ളത്. കുഞ്ഞാറ്റയുടെ സംരക്ഷണത്തിനായുള്ള രണ്ടുപേരുടെയും നിയമയുദ്ധം ഇപ്പോഴും കോടതിയില്‍ തുടരുകയാണ്.
ഉര്‍വശിയുടെ അമ്മയുള്‍പ്പെടെയുള്ള തനിയ്‌ക്കൊപ്പമാണെന്നും അവരെല്ലാം പുനര്‍വിവാഹത്തിന് തന്നെ നിര്‍ബ്ബന്ധിക്കുകയാണെന്നും മനോജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആശയും മനോജിനെപ്പോലെതന്നെ നേരത്തേ ഒരു വിവാഹബന്ധം വേര്‍പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
കാന്‍സര്‍ ബാധിച്ച ശരീരഭാഗം മുറിച്ചുമാറ്റുന്നതുപോലെയാണ് തങ്ങള്‍ രണ്ടുപേരം വിവാഹമോചനം നേടിയതെന്നും ഉര്‍വശിയ്ക്ക് നന്മവരട്ടെയെന്നും മറ്റു മനോജ് നേരത്തേ വിവിധ അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു. അതേസമയം മനോജും ഉര്‍വശിയും വീണ്ടും ഒന്നിയ്ക്കുമെന്നതരത്തിലുള്ള വാര്‍്ത്തകളും പുറത്തുവന്നിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല