ലണ്ടന്‍: വിമാനത്തിന്റെ ലോക്കറില്‍ ജീവനക്കാരന് കുഞ്ഞിനെ ഒളിപ്പിച്ചതിനെ തുടര്‍ന്ന് ഓസ്ത്രേലിയയിലെ വിര്‍ജിന്‍ എയര്‍ലൈന്‍ പ്രശ്നത്തില്‍. അമ്മയില്‍ നിന്ന് വേര്‍പ്പെട്ട ഈ കുട്ടിക്ക് എയര്‍ലൈന്‍ ഫ്രീയാത്ര വാഗ്ദാനം ചെയ്തതായും ഓസ്ത്രേലിയന്‍ ന്യൂസ് പേപ്പര്‍ ഹെരാള്‍ഡ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് മാസം മുന്‍പാണ് സംഭവം നടന്നത്. സിഡ്നിയില്‍ നിന്നും ഫിജിയിലേക്കുള്ള വിമാനയാത്രക്കിടെ ജീവനക്കാരന് 17മാസം പ്രായമായ തന്റെ ആണ്‍കുഞ്ഞ് റിലേയെ ലോക്കറില്‍ വച്ചതായി നതാലി വില്ല്യംസണ് ആരോപിക്കുന്നു. എന്നാല്‍ വിമാനകമ്പനി ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. ജീവനക്കാരനും കുട്ടിയും വില്ല്യംസണില് നിന്ന് അകന്നുകഴിയുന്ന ഭര്‍ത്താവും പീക്ക് എ ബൂ ഗെയിം കളിക്കുകയായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് കുഞ്ഞിനെ അവിടെ വച്ചതെന്നുമാണ്.
ജീവനക്കാരന് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുമ്പോള്‍ തന്റെ ഭര്‍ത്താവ് ഷെയ്നിന്റെ ഒരുമീറ്റര്‍ അകലെയായിരുന്നു കുഞ്ഞ് റിലേ ഉണ്ടായിരുന്നതെന്നാണ് നതാലി പറയുന്നത്. തന്റെ കുഞ്ഞിനെ ലോക്കറില്‍ നിന്നും പുറത്തെടുക്കാന്‍ താന്‍ ആവശ്യപ്പെടുമ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു. താനാസമയത്ത് എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടുപൊട്ടിക്കരയുകായിരുന്നു . തന്റെ ഭര്‍ത്താവിന് വലിയ ഞെട്ടലായിരുന്നു ഇത്. അവര്‍ വ്യക്തമാക്കി.
മുകളിലത്തെ ലോക്കറില്‍ പൂട്ടിയിട്ട റിലേ പത്ത് സെക്കന്റോളം പൂര്‍ണമായും ഇരുട്ടിലായിരുന്നു. ആ സംഭവത്തിനുശേഷം കുഞ്ഞിന് വലിയ ഉത്കണ്ഠയാണ്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് മാപ്പുചോദിച്ചതായും ദമ്പതികളില്‍ രണ്ടുപേര്‍ക്കും തിരിച്ചുവരാനാവശ്യമായ വിമാനക്കൂലി തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിര്‍ജിന്‍ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല