1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2011


വിശുദ്ധ കുര്‍ബാനയ്ക്കുള്ള വീ ഞ്ഞ്‌ എക്സൈസ്‌ അധികൃതര്‍ പിടിച്ചെടുത്തതില്‍ പ്രതിഷേധം. വെള്ളിയാഴ്ച വൈകുന്നേരമാണ് സിഎസ്‌ഐ ഈസ്റ്റ്‌ കേരള മഹായിടവകയുടെ കീഴിലുള്ള പള്ളികളില്‍ വിതരണത്തിന് വച്ചിരുന്ന വീഞ്ഞ് എക്സൈസുകാര്‍ പിടിച്ചെടുത്ത് കൊണ്ടുപോയത്. എക്സൈസ്‌ കമ്മീഷണറുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ്‌ കമ്മീഷണര്‍ അറിയിച്ചത് അനുസരിച്ചാണ് ബേക്കറിയില്‍ പരിശോധന നടത്തിയെന്നാണ്‌ എക്സൈസ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌.

വിശുദ്ധകുര്‍ബാനയ്ക്കായി സൂക്ഷിച്ചിരുന്ന വീഞ്ഞ്‌ എക്സൈസുകാര്‍ പിടിച്ചെടുത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സിഎസ്‌ഐ മഹായിടവകയുടെ കീഴിലുള്ള പള്ളികളിലെ വൈദികര്‍ ബിഷപ്‌ റവറന്റ് കെജി ദാനിയേലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു സംഭവത്തില്‍ പ്രതിഷേധിച്ചു. തുടര്‍ന്നു വൈദികര്‍ മേലുകാവ് ടൗണില്‍ മൗന ജാഥയും പ്രതിഷേധ സമ്മേളനവും നട ത്തി. സമ്മേളനം ഉദ്ഘാടനം ചെയ്തത് ബിഷപ്പ് റവറന്റ് കെജി ദാനിയേലാണ്.

“ക്രിസ്തീയസഭകള്‍ വലിയനോമ്പ്‌ ആചരിക്കുന്ന സമ യത്ത്‌ സഭയെ തകര്‍ക്കാന്‍ കരുതിക്കൂട്ടി നടത്തിയ ശ്രമമാ ണ് ഈ റെയ്ഡ്. വ്യാജമദ്യ വില്‍പന നടത്തുന്നവരോടു പെരുമാറുന്ന രീതിയിലാണ് സഭയുടെ ബുക്ക്‌ ഡിപ്പോയിലെ ജീവനക്കാരോട്‌ ഉദ്യോഗസ്ഥസംഘം പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സിഎസ്‌ഐ സഭയെ അവഹേളിക്കാന്‍ നടത്തിയ ശ്രമത്തില്‍ മറ്റു ക്രിസ്തീയ സഭകളുമായിചേര്‍ന്നു ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം” – ബിഷപ്പ് റവറന്റ് കെജി ദാനിയേല്‍ പറഞ്ഞു.

റെയ്ഡിനു നേതൃത്വം നല്‍കിയ പാലാ എക്സൈസ്‌ സിഐ പി. അശോക്‌ കുമാറിനെതിരേ മാതൃകാപരമായ നടപടിസ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. വൈദിക സെക്രട്ടറി റവറന്റ് ജോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ റവറന്റ് കെഎസ്‌ സ്കറിയ, മേലുകാവ്‌ സെന്റ്‌ തോമസ്‌ പള്ളി വികാരി ഫാദര്‍ തോമസ്‌ നരിതൂക്കില്‍, ഇഎസ്‌ ഈനാസ്‌, എംകെ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

സിഎസ്‌ഐ സഭാ ബുക്ക്‌ സ്റ്റാളിനു സമീപമുള്ള ബേക്കറിയില്‍ പരിശോധന നടത്തണമെന്ന്‌ എക്സൈസ്‌ കമ്മീഷണറാണ് നിര്‍ദേശം നല്‍കിയതെന്നും ഇതിനെ തുടര്‍ന്ന് അസിസ്റ്റന്റ്‌ കമ്മീഷണര്‍ വിളിച്ച് പറഞ്ഞതിന് അനുസരിച്ചാണ് തങ്ങള്‍ ബേക്കറിയില്‍ പരിശോധന നടത്തിയെന്നുമാണ് എക്സൈസ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. സമീപമുള്ള ബുക്ക്‌ സ്റ്റാളിലെത്തി വിവരങ്ങള്‍ അന്വേഷിക്കാനെത്തിയപ്പോള്‍ ഒരു കുപ്പി വീഞ്ഞ്‌ പണം നല്‍കി വാങ്ങുകയായിരുന്നുവെന്നും പരിശോധനയ്ക്കു നേതൃത്വം നല്‍കിയ എക്സൈസ്‌ സിഐ അശോക്‌ കുമാര്‍ പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.