അടുത്തയാഴ്ച ഒരുപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ജ്യോതിശാസ്ത്രഞ്ജര്‍ക്ക് അവസരം ലഭിക്കും. 1992ശേഷം ആദ്യമായി ഭൂമിയും ചന്ദ്രനും ഏറ്റവും കുറഞ്ഞ അകലത്തിലെത്താന്‍ പോകുകയാണ്. ‘ലൂനാല് പെരിഗീ’ എന്ന വിളിക്കുന്ന ഈ പ്രതിഭാസം മാര്‍ച്ച് 19നാണുണ്ടാവുക. അന്ന് ചന്ദ്രനും ഭൂമിക്കും ഇടയിലെ അകലം വെറും 221,567മൈല്‍ ആയി മാറും.
എന്നാല്‍ അമച്വര്‍ ശാസ്ത്രഞ്ജര്‍മാരില്‍ ചിലര്‍ ഇതിനെ ഭീതിയോടെയാണ് കാണുന്നത്. ഭൂമിയുടെ അടുത്തെത്തുന്ന ഈ ‘സൂപ്പര്‍ചന്ദ്രന്‍’ ഭൂമിയില്‍ ചില അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്നാണ് അവര്‍ നല്കുന്ന മുന്നറിയിപ്പ്. ഇത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ഭൂമികുലുക്കം, അഗ്നിപര്‍വ്വത സ്ഫോടനം തുടങ്ങിയ ദുരന്തങ്ങള്‍ക്കുവരെ കാരണമാകുമെന്നാണ് ഇവര്‍ പറയുന്നത്. 1955,1974,1992,2005 എന്നീ വര്‍ഷങ്ങളില്‍ ;സൂപ്പര്ചന്ദ്രനെ; കാണപ്പെട്ടിരുന്നു. ആ വര്‍ഷങ്ങളിലെല്ലാം ചില കാലാവസ്ഥാ മാറ്റങ്ങളുണ്ടായിട്ടുമുണ്ട്. 2005ല്‍ ;സൂപ്പര്‍ചന്ദ്രന്‍; പ്രത്യക്ഷപ്പെടുന്നതിന് രണ്ടാഴ്ചമുന്‍പാണ് ആയിരക്കണക്കിനാളുകളുടെ മരണത്തിന് കാരണമായ ഭൂമികുലുക്കമുണ്ടായത്. 1974ലെ ക്രിസ്മസ് ദിനത്തില്‍ ആസ്ത്രേലിയയിലുണ്ടായ ചുഴലിക്കാറ്റ് എന്നീ ഉദാഹരണങ്ങളും ഈ ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതുപോലുള്ള ദുരന്തങ്ങള്‍ വരുമെന്ന ഭീഷണികളെ ശുഭാപ്തിവിശ്വാസത്തോടെകാണണമെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്ട്രോണമി വക്താവ് പീറ്റേ വീലര്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് ഭൂമിയില്‍ സാധാരണത്തെക്കാളും കുറവായ വേലിയിറക്കവും, സാധാരണത്തേതില്‍ നിന്ന് കൂടിയ വേലിയേറ്റവുമുണ്ടാകും. എന്നാല്‍ ഇതിനെക്കുറിച്ച് അശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോള് അതിന്റെ കുറ്റം ഏതെങ്കിലും ;സൂപ്പര്ചന്ദ്രന്റെ; തലയില്‍കെട്ടിവയ്ക്കാന്‍ ഇതുപോലുള്ള ഗൂഢാലോചന നടത്തുന്ന ശാസ്ത്രഞ്ജന്മാര് എല്ലായ്പ്പോഴും ശ്രമിക്കാറുണ്ടെന്ന് ആസ്ത്രേലിയന്‍ ജ്യോതിശാസ്ത്രഞ്ജന്‍ ഡേവിഡ് റിനക്കേ സമ്മതിക്കുന്നു. നമ്മള് കഠനപ്രയത്നം നടത്തുകയാണെങ്കില്‍ ഇതുപോലുള്ള പ്രകൃതിദുരന്തങ്ങളെ ഗ്രഹങ്ങള്‍, സൂര്യന്, പ്രപഞ്ചം, ആകാശം എന്നിവയുമായി ബന്ധപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല