പതിനാറുവയസുള്ള പെണ്‍കുട്ടികള്‍ സമപ്രായക്കാരായ ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ തവണ മദ്യപിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റോകോള്മിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠത്തിലാണ് ഇക്കാര്യം വ്യക്തമായത്. 15-16വയസിനിടയിലുള്ള പെണ്‍കുട്ടികളില്‍ 80% ദിവസവും മദ്യപിക്കുന്നവരാണ്. ഒറ്റവലിക്ക് അഞ്ച് യൂണിറ്റുവരെ ഇവര്‍ അകത്താക്കാറുണ്ട്.
23 രാജ്യങ്ങളിലെ 38,370 ലധികം കൗമാരക്കാരില്‍ നടത്തിയ പഠനത്തിലാണ് പുരുഷന്മാരെക്കാള് സ്ത്രീകള്‍ മദ്യപിക്കുന്ന രണ്ട് യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന് എന്ന് വ്യക്തമായത്. നോര്‍വെയാണ് രണ്ടാമത്തെ രാജ്യം. പുരുഷന്മാരെപ്പോലെ മദ്യപിക്കുന്ന സ്ത്രീകളെ ഈ സമൂഹം അംഗീകരിക്കുന്നുണ്ടെന്നും പഠനം പറയുന്നു. ഇത്തരത്തില്‍ മദ്യപിക്കുന്ന സ്ത്രീകള്‍ സ്ക്കൂളുകളില്‍ മോശമായി പെരുമാറാനും സുരക്ഷിതമല്ലാത്ത ലൈഗികബന്ധത്തില്‍ ഏര്‍പ്പെടാനും, മറ്റുള്ളവരോട് മോശമായി സംസാരിക്കാനും സാധ്യതയുള്ളതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കുടുംബവുമായി അടുത്തബന്ധം സൂക്ഷിക്കുന്ന പെണ്‍കുട്ടികള്‍ മദ്യപാനശീലത്തിലേക്ക് പോകാന്‍ സാധ്യതയില്ല. പ്രത്യേകിച്ച് അമ്മയുമായി കൂടുതലടുത്ത കുട്ടികള്‍. തങ്ങള്‍ മദ്യപിച്ചാല്‍ അത് മാതാപിതാക്കളെ വേദനിപ്പിക്കുമെന്ന് ചിന്തിക്കുന്ന അവര്‍ മദ്യത്തില്‍ നിന്ന് അകലുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. രക്ഷിതാക്കള്‍ ശ്രദ്ധിച്ചാല്‍ ആണ്‍കുട്ടികളുടെ മദ്യപാന ശീലം കുറക്കാവുന്നതേയുള്ളൂവെന്ന് ഈ പഠനം റിപ്പോര്‍ട്ട് ചെയ്ത അന്ന കരിന്‍ ഡാനിലെസണ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല