സാറ്റലൈറ്റ് നേവിഗേഷന്‍ സിഗ്നലുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വൈഷമ്യങ്ങള്‍ ഗതാഗതസംവിധാനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഗ്ലോബന്‍ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്), ഗ്ലോബല്‍ നേവിഗേഷന്‍ സ്‌പേസ് സിസ്റ്റം (ജി.എന്‍.എസ്.എസ്) എന്നീ സിഗ്നലുകളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിനും ജീവന്‍ തന്നെ നഷ്ടമാകുന്നതിനും ഇടയാക്കുമെന്നും റോയല്‍ അക്കാദമി ഓഫ് എന്‍ജിനീയറിംഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം സാറ്റ്-നേവ് സംവിധാനങ്ങള്‍ക്ക് മതിയായ ബേക്ക്അപ്പ് ഇല്ലാത്തതാണ് മുഖ്യപ്രശ്‌നം. എന്നാല്‍ ഗതാഗതം തടസപ്പെടുത്തുന്ന നിയമവിരുദ്ധ സംവിധാനങ്ങള്‍ നിരവധി ലഭ്യമാണുതാനും. ജി.എന്‍.എസ്.എസ് സംവിധാനത്തിലെ അപര്യാപ്തത റോഡ്,റെയില്‍,ഷിപ്പിംഗ് എന്നിവയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് അക്കാദമിയിലെ ഡോ.മാര്‍ട്ടിന് തോമസ് പറയുന്നു.
ജി.പി.എസ് സംവിധാനത്തെ വളരെയേറെ ആശ്രയിക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ബാക്ക് അപ് സംവിധാനത്തിലുണ്ടാകുന്ന ഏതുപ്രശ്‌നവും രാജ്യത്തെ ഗതാഗതത്തില്‍ പ്രതിഫലിക്കും. ആളുകള്‍ മനപ്പൂര്‍വ്വം വരുത്തുന്നതോ സൗരവികിരണങ്ങളുടെ പ്രഭാവമോ മൂലമോ ആണ് ബാക്ക് അപ് സംവിധാനത്തില്‍ പ്രധാനമായും പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്.
പലപ്പോഴും നേരായ സൂചനകള്‍ പോലും മനസിലാക്കാന്‍ ബേക്ക്‌സംവിധാനം കേടുവരുന്നതുമൂലം കഴിയാതെവരും. കപ്പല്‍ ഗതാഗതത്തെയായിരിക്കും ഇത് കാര്യമായി ബാധിക്കുന്നത്. അതിനിടെ ശക്തിയേറിയ ജാമറുകള്‍ ക്രിമിനലുകളുടെ കൈകളില്‍ എത്തിപ്പെടുന്നതിനാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ വര്‍ധിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല