പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ‘ബുദ്ധ ‘എന്ന ചിത്രത്തില്‍ ബിഗ് ബിയെ കണ്ടാല്‍ എല്ലാവരും ഞെട്ടും. നീണ്ടമുടിയും വലിയ കണ്ണടയും ഒട്ടും മയമില്ലാത്ത നോട്ടവും…കാണുമ്പോള്‍ തന്നെ പേടിയാവും. നല്ലൊരു റൊമാന്റിക് കോമഡി ചിത്രമൊക്കെയാണെങ്കിലും ബിഗ് ബി അത്ര റൊമാന്റിക്കല്ല. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ്.
ചിത്രത്തില്‍ ബച്ചന്റെ നായികമാരായി ഡ്രീംഗേള്‍ ഹേമമാലിനിയും തെന്നിന്ത്യന്‍ താരം ചാര്‍മിയും എത്തുമെന്നാണ് സൂചന.
ബുദ്ധ എന്ന ചുരുക്കിവിളിക്കുമെങ്കിലും ചിത്രത്തിന്റെ പേര് അതുമാത്രമല്ല. ബുദ്ധ-ഹോഗ തേരാ ബാപ് എന്നാണ് ശരിയായ പേര്. ഗൗതമ ബുദ്ധയാണെന്ന് തെറ്റിദ്ധരിക്കുമെന്ന് പേടിച്ചിട്ടാവും ബിഗ് ബി തന്നെ വിശദമായ പേര് തന്റെ ബ്ലോഗിലൂടെ അറിയിച്ചിരിക്കുകയാണ്. പാ എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്റെ മകനായി മികച്ച പ്രകടനം കാഴ്ചവച്ച ബിഗ് ബിയുടെ അടുത്ത വേഷപ്പകര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് ബോളിവുഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല