മാറ്റിനി നടക്കുമ്പോഴും തീയേറ്ററിനുള്ളില്‍ പ്രശ്നമുണ്ടായി. കാണ്ഡഹാറിലെ ചില രംഗങ്ങള്‍ രസിക്കാതിരുന്ന കാണികള്‍ കൂവാന്‍ തുടങ്ങിയപ്പോള്‍ ലാല്‍ ഫാന്‍സുകാര്‍ രംഗത്തെത്തി. സാധാരണക്കാര്‍ക്ക് സിനിമ കാണിക്കാന്‍ തരത്തില്‍ തീയേറ്ററിനുള്ളില്‍ ബഹളം മൂര്‍ച്ഛിച്ചപ്പോള്‍ തീയേറ്റര്‍ അധികൃതര്‍ രംഗത്തെത്തി, അന്തരീക്ഷം ശാന്തമാക്കി. കാണ്ഡഹാറിനെ കൂവിത്തോല്‍പ്പിക്കാന്‍ മമ്മൂട്ടി ഫാന്‍സ് ശ്രമിക്കുകയാണെന്ന് പറഞ്ഞുകൊണ്ട്, മുദ്രാവാക്യം വിളിച്ച് പുറത്തുവന്ന ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും തമ്മില്‍ ചെറിയ സംഘട്ടനവും ഉണ്ടായി. അമ്പതോളം പേരാണ് സംഘം ചേര്‍ന്നു പ്രശ്നം സൃഷ്ടിച്ചത്. പോലീസെത്തിയതോടെ ആരാധകര്‍ ഓടിപ്പോയെങ്കിലും ഓടിപ്പോകാനാകാതെ നിന്ന ഒരാളെ പൊലീസ് പൊക്കി.
ഇതാദ്യമായാണ് ആരാധകര്‍ തമ്മിലുള്ള പോര് കയ്യാങ്കളിയിലേക്കും വ്യക്തിവിരോധത്തിലേക്കും നീങ്ങുന്നത്. സൂപ്പര്‍ താരങ്ങളുടെ സിനിമ റിലീസായാല്‍ പത്ത് ദിവസത്തേക്ക് സാധാരണക്കാര്‍ക്ക് സിനിമ കാണാന്‍ കഴിയാത്ത നിലയാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. കയ്യടിയും കൂവലും തെറിവിളിയും നടത്തിയാണ് ആരാധകര്‍ താരങ്ങളെ അഭിനന്ദിക്കുന്നതും വിമര്‍ശിക്കുന്നതും. ശാന്തമായ അന്തരീക്ഷത്തില്‍ സിനിമ കാണാന്‍ സൂപ്പര്‍ താരങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് സാഹചര്യം ഒരുക്കണമെന്ന് സാധാരണ പ്രേക്ഷകര്‍ ആവശ്യപ്പെടുന്നു. ഇരുതാരങ്ങള്‍ക്കും ശക്തമായ ഫാന്‍സ് അസോസിയേഷനുകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. പത്ത് വര്‍ഷം മുമ്പ് ആരാധകരുടെ എണ്ണം ലാലിനായിരുന്നു കൂടുതലെങ്കില്‍ ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ് ഇരുവരുടെയും ആരാധകരുടെ അംഗബലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല