ലണ്ടന്‍: മകള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചിലവാക്കാന്‍ അമ്മ വില്പത്രത്തില് 10,000 പൗണ്ട് മാറ്റിവച്ചു. പണത്തിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. ‘ നിന്റെ സ്വപ്നങ്ങളെ പിന്തുടരുക’. അമ്മയുടെ അഭിലാഷം ചോക്ലേറ്റ് പ്രേമിയായ മകള്‍ അക്ഷരംപ്രതി അനുസരിക്കുകയാണ്. 45കാരിയായ മാരി ടെറ്റ്ലി അമ്മ തന്ന ഈ പണം മുഴുവന്‍ ചോക്ലേറ്റിന് വേണ്ടി ചെലവഴിക്കുകയാണിപ്പോള്‍.
ബെല്‍ജിയം, സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ് എന്നിവയിലേതുള്പ്പെടെ യൂറോപ്പിലെ പ്രധാനപ്പെട്ട ചോക്ലേറ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാണ് മേരിയുടെ തീരുമാനം. ഇതിനായി മൂന്ന് മാസത്തെ വിനോദയാത്രയ്ക്ക് ബുക്ക് ചെയ്തിരിക്കുകയാണിവര്‍. ചില്ലി ചോക്ലേറ്റ്, ചോക്ലേറ്റ് െ്രെടഫിള്സ്, ചോക്ലേറ്റ് പാസ്റ്റ, മിന്സ്മീറ്റുള്ള ചോക്ലേറ്റ് എന്നിവ ഇവര്‍ എല്ലാദിവസവും കരുതിവയ്ക്കാറുണ്ട്.
‘നിന്റെ സ്വപ്നം സാക്ഷാത്കാരത്തിനായി ഈ പണം ചിലവഴിക്കൂ എന്ന കുറിപ്പ് വച്ചപ്പോള്‍ ഞാനിതെന്തുചെയ്യുമെന്നതിനെക്കുറിച്ച് അമ്മയുടെ മനസില്‍ ഊഹമുണ്ടായിരുന്നു. എന്നാല്‍ 10,000 പൗണ്ടും ഈ കത്തും ലഭിക്കുമ്പോള്‍ ഇതെന്തുചെയ്യണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. എനിക്ക് ശരിക്കും ഒരു ഞെട്ടലായിരുന്നു. അമ്മ പണം എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് പോലും എന്റെ അച്ഛന് മൈക്കിന് അറിയില്ലായിരുന്നു.’ മേരി പറയുന്നു.
ഓര്‍മ്മവച്ചകാലം മുതലേ തനിക്ക് ചോക്ലേറ്റുകളോട് ആര്‍ത്തിയായിരുന്നു. എന്നാല്‍ അപ്പോഴത്് വേണ്ടത്ര ലഭിച്ചിരുന്നില്ല. ഇന്ന് ചോക്ലേറ്റ് കടകള്‍ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കുവേണ്ടി താന്‍ മൂന്ന് മാസമാണ് നീക്കിവച്ചത്. എല്ലാദിവസവും പന്ത്രണ്ടോളം വിലപിടിപ്പുള്ള ചോക്ലേറ്റുകള്‍ താന്‍ തിന്നാറുണ്ട്. ലെവര്‍ ക്രീമും, മര്മൈറ്റ് ചോക്ലേറ്റുകളുമാണ് തനിക്കേറ്റവും പ്രിയ്യപ്പെട്ടതെന്നും അവര്‍ പറയുന്നു. നാല് വര്‍ഷം മുന്‍പാണ് മേരിയുടെ അമ്മ ടെല്‍മ ടെറ്റ്ലി മരിച്ചത്. മരിക്കുന്നതിന് മുമ്പ് തന്റെ മൂന്ന് പെണ്‍കുട്ടികള്‍ക്കും 10,000 പൗണ്ട് വീതം കരുതിവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല