ലണ്ടന്‍: കടകളില്‍ പുകയില ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു. പുകവലി തുടച്ചുനീക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമാണിത്. അടുത്തമാസം മുതല്‍ വലിയ കടകളില്‍ സിഗരറ്റുകളും മറ്റ് പുകയില ഉല്‍പന്നങ്ങളും കടകളുടെ കൗണ്ടറിനുള്ളില്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. ചെറിയ കടകള്‍ 2015ഓടെ ജനങ്ങളുടെ കണ്ണെത്തുന്നിടത്ത് നിന്നും ഇവ മാറ്റണം.
എല്ലാ പുകയില ബ്രാന്‍ഡുകള്‍ക്കും പ്ലെയ്ന്‍ പാക്കറ്റിംങ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്യൂ ലാന്‍സ്ലി അറിയിച്ചു. പുകയിലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യം.
എന്നാല്‍ ഇത് കടയുടമകളെ ചൊടിപ്പിച്ചിരിക്കുകയാണ്. പുതിയ നീക്കം ചെറുകിട കച്ചവടക്കാര്‍ക്ക് 40മില്ല്യണ്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുമെന്ന് അസോസിയേഷന്‍ ഓഫ് കണ്‍വീനിയന്‍സ് സ്‌റ്റോര്‍സ് പറയുന്നു. ഈ നീക്കം യുവാക്കളിലെ പുകവലികുറയ്ക്കുമെന്നതിന് ചെറിയ തെളിവുകള്‍ പോലുമില്ലെന്ന് ചീഫ് സെക്രട്ടറി ജയിംസ് ലോവാന്‍ പറയുന്നു. ഇത് നിരാശാജനകമായ നടപടിയാണ്. ഇത് പാവപ്പെട്ട ചെറുകിട കച്ചവര്‍ക്ക് വളറെയേറെ ദോഷം ചെയ്യുംമെന്നും അദ്ദേഹം വ്യക്തമാക്കി.
കടയുടമകളോട് രാഷ്ട്രം ചെയ്യുന്ന ചതിയാണിതെന്ന് ദ നാഷണല്‍ ഫെഡറേഷന്‍ ഓപ് റീട്ടെയ്ല്‍ ന്യൂസ് ഏജന്റ്‌സ് പറയുന്നു. പുകയില ഉല്പനങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചു എന്നത് ആരോഗ്യത്തെയും ബിസിനസിനെയും മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് പാര്‍മൈന്‍ഡര്‍ സിംങ് പറയുന്നു. ചെറിയ കടകളെ നശിപ്പിക്കുന്ന വലിയൊരു നിയന്ത്രണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആഷിന്റെ (ആക്ഷന്‍ ഓണ്‍ സ്‌മോക്കിംങ് ഹെല്‍ത്ത്) ചീഫ് എക്‌സിക്യൂട്ടീവ് ഡിബോറാ അര്‍നോട്ട് ഈ നിരോധനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പുകയിലെ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനെ നിരോധിച്ച സര്‍ക്കാര്‍ പുകയില വ്യവസായ ലോബിയുടെ കയ്യിലല്ല ഞങ്ങള്‍ എന്ന് തെളിയിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല