1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2011

ലണ്ടന്‍: ലക്ഷക്കണക്കിന് EU പൗരന്‍മാര്‍ക്ക് ജോലിചെയ്യാനുള്ള അവകാശം നല്‍കി, ലേബര്‍ സര്‍ക്കാര്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയല്‍ ഗ്രീന്‍. ടര്‍ക്കി, ക്രൊയേഷ്യ, ഐസ് ലാന്റ്, മെയ്‌സ്‌ഡോണിയ, മോണ്‍ടെനീഗ്രോ തുടങ്ങിയ രാജ്യങ്ങള്‍ പുതുതായി യൂനിയനിലെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജോലി തേടുന്നതില്‍ ഏഴുവര്‍ഷത്തെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ ഈ രാജ്യങ്ങള്‍ക്കു മുന്നില്‍ സാധ്യമാകുന്നതരത്തില്‍ പരമാവധി നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2004ല്‍ ലേബര്‍ ഭരണകാലത്ത് ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നതില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്. അന്ന് വെറും 8 കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണ് അംഗമായുണ്ടായിരുന്നത്. അയര്‍ലെന്റും സ്വീഡനും ഒഴികെയുള്ള എല്ലാ ഇ.യു രാജ്യങ്ങളും അന്ന് തന്നെ തങ്ങളുടെ തൊഴില്‍ മാര്‍ക്കറ്റ് അടച്ചിരുന്നു. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് പോളണ്ടുകാരാണ് യു.കെയില്‍ എത്തിയത്. ലേബറിന്റെ കണക്കുപ്രകാരം ഓരോവര്‍ഷവും 13,000 പേര്‍ ഇത്തരത്തില്‍ എത്തിയിരുന്നു.

പുതിയ രാജ്യക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാവുന്ന തരത്തില്‍ നമ്മുടെ തൊഴില്‍ മാര്‍ക്കറ്റ് വലുതാവുന്നത് വരെ ഈ നിയന്ത്രണം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പണ്ടത്തെ തെറ്റ് ഞങ്ങള്‍ ആവര്‍ത്തിക്കില്ല. ബ്രിട്ടീഷ് തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്. കൂട്ടിച്ചേര്‍ക്കപ്പെട്ട രാജ്യങ്ങള്‍ക്ക് 7 വര്‍ഷം വരെ തൊഴില്‍ നിഷേധിക്കാനുള്ള അവകാശം ഇ.യു നിയമങ്ങള്‍ നല്‍കുന്നുണ്ട്. ഗ്രീന്‍ പറഞ്ഞു.

2004ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട എട്ട് രാജ്യങ്ങലില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഈ മെയ് മുതല്‍ ലഭിക്കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കുന്നു. 100,000 കുടിയേറ്റക്കാര്‍ ഈ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുമെന്നാണ് കണക്ക്. ഇവര്‍ക്ക് ജോബ് അലവന്‍സ്, കൗണ്‍സില്‍ ടാക്‌സ്, യു.കെയില്‍ വന്നതിനുള്ള ഹൗസിംങ് ബെനഫിറ്റ്‌സ് എന്നിവയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള നിയമം ഇപ്പോഴുമുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്റ് പെന്‍ഷന്‍ പറയുന്നത്. യൂറോപ്യന്‍യൂണിയനിലെ അംഗമായുള്ള മറ്റ് രാജ്യങ്ങളിലെ നിയമങ്ങളില്‍ ഏര്‍പ്പെടുത്തിയ മാറ്റങ്ങള്‍ ബ്രിട്ടനില്‍ വലിയ പ്രതിഫലനമുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലേക്കുള്ള കുടിയേറ്റം 36% വര്‍ധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.