ലണ്ടന്‍: ഏറ്റവും മികച്ച യു.കെ യൂണിവേഴ്സിറ്റി കേംബ്രിഡ്ജെന്ന് പഠന റിപ്പോര്‍ട്ട്. ഇതിനു പുറമേ ലോകത്തിലെ മികച്ച മൂന്നാമത്തെ യൂണിവേഴ്സിറ്റി എന്ന സ്ഥാനവും ഈ സ്ഥാപനം നേടി. ലോകത്തെ ആദ്യത്തെ പത്ത് മികച്ച യൂണിവേഴ്സിറ്റികളുടെ ഗ്രൂപ്പില്‍ യു.കെയിലെ രണ്ട് യൂണിവേഴ്സിറ്റികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോകത്തില്‍ ആറാം സ്ഥാനം നേടിയ ഓക്സ്ഫോര്‍ഡാണ് യു.കെയിലെ രണ്ടാമത്തെ യൂണിവേഴ്സിറ്റി.
യു.എസിലെ ലോക പ്രശസ്ത യൂണിവേഴ്സിറ്റിയായ ഹവാര്‍ഡ് യൂണിവേഴ്സിറ്റിയാണ് ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടത്. യു.എസിലെ തന്നെ മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയാണ് തൊട്ടുപിറകില്‍. ടോപ്പ് ടെണ്ണിലെ ഏഴ് യൂണിവേഴ്സിറ്റികളും യു.എസിലാണ്. ടോപ്പ് ടെണ്ണിലുള്പ്പെട്ട മറ്റൊരു യൂണിവേഴ്സിറ്റിയാണ് ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റി. ഇതിന് ഏഴാം സ്ഥാനമാണുള്ളത്.
ടോപ്പ് 100 ല്‍ യു.എസിലെ 45 യൂണിവേഴ്സിറ്റികളും യു.കെയിലെ 12 യൂണിവേഴ്സിറ്റികളും ജപ്പാനിലെ 5 യൂണിവേഴ്സിറ്റികളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കാനഡ, ആസ്ത്രേലിയ, ജര്‍മ്മനി, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളിലെ നാല് വീതം യൂണിവേഴ്സിറ്റികളും ടോപ്പ് 100ലുണ്ട്.
പഠനത്തിലും ഗവേഷണത്തിലും യൂണിവേഴ്സിറ്റി പുലര്‍ത്തുന്ന നിലവാരമാണ് സര്‍വ്വേയില്‍ പരിഗണിച്ചത്. 131 രാജ്യങ്ങളിലെ 13,388 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ മാഗസീനിന് റാങ്കിങ് വിവരങ്ങള്‍ നല്കുന്ന തോംസണ്‍ റിയോട്ടേഴ്സിന് വേണ്ടി ഇപ്സോസ് മീഡിയ 2010 ല്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല