എയില്‍സ് ബറിയില്‍ മലയാളിയെ മരിച്ച നിലയില്‍ കാണപ്പെട്ടു.എയില്‍സ് ബറി സ്റ്റോക്മാന്റിവല്‍ NHS ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ടോന്സിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത് .മരണകാരണം അറിവായിട്ടില്ല.മരണം പോലിസ് സ്ഥിരീകരിച്ചു.
ബാംഗ്ലൂര്‍ രാഗവേന്ദ്ര നഴ്സിംഗ് സ്കൂളില്‍ പഠിച്ച ടോന്സി 11 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യു കെയില്‍ എത്തിയത്.അധികമാരുമായും അടുത്ത ബന്ധം പുലര്‍ത്താത്ത പ്രകൃതക്കാരനായിരുന്നു ഇയാള്‍ .വിവാഹിതനാണെങ്കിലും ഭാര്യമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.അടുത്ത കാലത്താണ് പുതിയൊരു വീട് വാങ്ങി താമസം മാറ്റിയത്.
ടോന്‍സിയെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കളും കുടുംബസുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് എയില്‍സ്ബറി മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ പോലീസ് ടോണ്‍സിയുടെ വീട് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച ഡ്യൂട്ടിക്കിടയില്‍ രോഗിയെ പൊക്കുമ്പോള്‍ നടുവിന് മിന്നല്‍ ഉണ്ടായതായും അതിനെത്തുടര്‍ന്ന് ഡോക്റ്ററെ കണ്ടതിനു ശേഷം സിക്ക് ലീവില്‍ ആയിരിന്നുവെന്നും വേദന സംഹാരി കഴിച്ചിരുന്നതായും പറയപ്പെടുന്നു.യഥാര്‍ത്ഥ മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ അറിയാന്‍ സാധിക്കുവെന്നു പോലിസ് പറഞ്ഞതായി ടോന്സിയുടെ ഒരു സുഹൃത്ത് NRI മലയാളിയോട് പറഞ്ഞു.വിവരമറിഞ്ഞ് ടോന്സിയുടെ ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല