പറ്റിയ തെറ്റുകളെക്കുറിച്ചോര്ത്ത് വിലപിച്ചിരുന്നിട്ട് കാര്യമില്ല. അതുകൊണ്ടുതന്നെ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാനാണ് നടിയുടെ തീരുമാനം. ഇനി നമിത ചെയ്ത തെറ്റിനെക്കുറിച്ച് പറയാം. തനിക്ക് മുമ്പില്‍ വന്ന എല്ലാ ചിത്രങ്ങളും താരം തിരഞ്ഞെടുത്തു. ആരെയും വെറുപ്പിച്ചില്ല. അതുകൊണ്ടെന്തായി അഭിനയിച്ച മിക്കചിത്രങ്ങളും എട്ടു നിലയില്‍ പൊട്ടി. ഇതോടെയാണ് താരത്തിന് വീണ്ടുവിചാരമുണ്ടായത്. തടി കൂടിയതും ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് നമിത തന്നെ തിരിച്ചറിയുന്നു.
ഇനി മുതല്‍ തെറ്റുകളെല്ലാം തിരുത്തി നല്ല കുട്ടിയായി സിനിമാ രംഗത്ത് തിരിച്ചുവരാനാണ് നമിതയുടെ ദൃഢനിശ്ചയം. ‘ പിഴച്ച തീരുമാനങ്ങള്‍ കാരണം എന്റെ സിനിമാ ജീവിതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. എന്തൊക്കെ ചെയ്യാമെന്നും എന്ത് അരുതെന്നും ഇപ്പോള്‍ എനിക്ക് നന്നായി അറിയാം. ഇനി നിങ്ങളുടെ മുന്നില്‍ പുതിയ നമിതയായായിരിക്കും ഞാന്‍ പ്രത്യക്ഷപ്പെടുക’- നമിത വ്യക്തമാക്കുന്നു.
എന്നാല്‍ ഈ തീരുമാനമെടുത്തശേഷം താനാഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങങ്ങളല്ല തേടിവരുന്നതെന്ന വിഷമവും താരത്തിനുണ്ട്. അന്വേഷിച്ചെത്തുന്നവയില് പലതും പതിവുപോലെ ഗ്ലാമര്‍ വേഷങ്ങള്‍ തന്നെ. ഒരു മാസം പത്തുകഥകളെങ്കിലും താന്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ അതൊന്നും താന്‍ പ്രതീക്ഷിക്കുന്ന പോലുള്ള കഥാപാത്രങ്ങളല്ലെന്നുമാത്രം, നടി പരിഭവിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല